പുതുവര്‍ഷം കളറാക്കാന്‍ ഒരിടം തേടുകയാണോ..? ഇതാ കുറച്ച് അടിപൊളി സ്‌പോട്ടുകള്‍

December 14, 2023

പുതുവര്‍ഷം ആഘോഷിക്കാനുള്ള തിരക്കിലാണ് ലോകം. വരും വര്‍ഷം കൂടുതല്‍ മികച്ചതാക്കാന്‍ യാത്രകളും പാര്‍ട്ടികളും അടക്കം നിരവധി കാര്യങ്ങളായിരുക്കും പലരുടെയും മനസിലുള്ളത്. 2024 ന്റെ തുടക്കം ഗംഭീരമാക്കാന്‍ മികച്ച സ്ഥലങ്ങളാണ് തിരയുന്നതെങ്കില്‍ ഇന്ത്യയില്‍ തന്നെ നിരവധിയിടങ്ങളുണ്ട്. അത്തരം കുറച്ച് കേന്ദ്രങ്ങളെയൊന്ന് പരിചയപ്പെട്ടാലോ.. ( Best places in to spend the new year eve )

പുതുവര്‍ഷത്തിന് മാറ്റുകൂട്ടാന്‍ പറ്റിയ ഇടമാണ് ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ഗോവ. വശ്യമനോഹരമായ ബീച്ചുകളും ഡി.ജെ പാര്‍ട്ടികളും ഗോവ സന്ദര്‍ശകരുടെ മനം കവരുന്നവയാണ്. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്ക് ഏറെ പ്രശസ്തമായ ഗോവയില്‍ സ്വാദിഷ്ടമായ കടല്‍ ഭക്ഷണങ്ങളും ലഭിക്കും.

ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന മുംബൈ ആഘോഷങ്ങളുടെ നഗരമാണ്. രാത്രികളും പകലുകള്‍ ഒരുപോലെ തിരക്ക് അനുഭവപ്പെടുന്ന ഇവിടം എന്നും ഉത്സവദിനത്തിന് സമാനമാണ്. പാര്‍ട്ടികളും ആകാശം ദൃശ്യ മനോഹരമാക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുമായാണ് ഓരോ വര്‍ഷവും മുംബൈ നഗരം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

മഞ്ഞും തണുപ്പും ആസ്വദിച്ചുകൊണ്ട് പുതുവര്‍ഷം ആഘോഷിക്കേണ്ടവരെ കാത്തിരിക്കുന്നത് ഉത്തരേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി, സ്പ്റ്റി വാലി ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍, ഡാര്‍ജിലിങ്, കശ്മീരിലെ ലേ, ലഡാക് എന്നി മനോഹരമായ സ്ഥലങ്ങളാണ്. മനോഹരമായ താഴ്വാരങ്ങളാലും മഞ്ഞു മലകളാലും അതിമനോഹരമായ കാഴ്ച വിസമയമൊരുക്കുന്ന മണാലി സഹസികത ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ടകേന്ദ്രമാണ്.

Read Also : ഈ തണുപ്പുകാലത്ത് ഇവ ശീലമാക്കാം; ‘ശരീരത്തിന് ചൂടേകും ഭക്ഷണങ്ങൾ’

ഒരുപാട് ദൂരം യാത്ര ചെയ്യാന്‍ സമയക്കുറവാണെങ്കില്‍ നമ്മുടെ അയല്‍ സംസ്ഥനങ്ങളില്‍ പോകാം. കേരള-കര്‍ണാടക അതിര്‍്ത്തി ഗ്രാമമായ കൂര്‍ഗ് പുതുവര്‍ഷം ആഘോഷിക്കാന്‍ യോജിച്ച സ്ഥലമാണ്. കാപ്പി കൃഷിക്ക പേരുകേട്ട കൂര്‍ഗ്, വെള്ളച്ചാട്ടങ്ങളാലും ശാന്തമായ പച്ചപ്പ് നിറഞ്ഞതുമായ കേന്ദ്രമാണ്. ഹരിതവനങ്ങളാലും താഴ്വരകളാലും ചുറ്റപ്പെട്ട തമിഴ്‌നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് യെലഗിരി. ട്രക്കിങ്ങാണ് പ്രധാന ആകര്‍ഷണം.

Story Highlights : Best places in to spend the new year eve