ഈ തണുപ്പുകാലത്ത് ഇവ ശീലമാക്കാം; ‘ശരീരത്തിന് ചൂടേകും ഭക്ഷണങ്ങൾ’

December 14, 2023

ഡിസംബർ മാസം എന്നാൽ തണുത്ത കാറ്റും, ചെറിയ തണുപ്പുള്ള രാത്രികളുമൊക്കെയല്ലേ നമ്മുടെ ഓർമകളിൽ. പണ്ടത്തെ തണുപ്പൊന്നും ഇപ്പോൾ ഇല്ലെങ്കിലും കുഞ്ഞൻ കാറ്റ് വെളിയിൽ വീശുമ്പോൾ ചൂടുള്ള പുതപ്പിനടിയിൽ ഒതുങ്ങിക്കൂടാനുള്ള സമയമാണിത്. ഇത് മാത്രമല്ല, ശീതകാലം ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരായ നമ്മുടെ ശരീരത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. ഫ്ലൂ, COVID-19, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു. (Indian foods that keep you warm during winter)

തണുത്ത കാലാവസ്ഥ ആസ്വദിക്കുന്നതിനൊപ്പം തന്നെ തണുത്ത കാലാവസ്ഥയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. ചില പ്രത്യേക ഭക്ഷണങ്ങൾ വേഗത്തിലുള്ള മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തുകയും ചെയ്യും. അവ ഏതൊക്കെയെന്ന് നോക്കാം.

ഉള്ളി:

ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതിലൂടെ തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ളിക്ക് സാധിക്കും. പാചകത്തിൽ കൂടുതലായി ഉള്ളി ചേർക്കുന്നത്തിനും സലാഡുകളായി കഴിക്കുന്നതിനും പുറമേ, ഈ സമയത്ത് ചൂടുള്ള ഒരു തകർപ്പൻ ഉള്ളി സൂപ്പ് കഴിക്കുന്നത് എത്ര സുഖമായിരിക്കും എന്ന ആലോചിച്ച് നോക്കൂ.

നെയ്യ്:

ഏത് ഭക്ഷണത്തിന്റെയും ആരോഗ്യനിലവാരവും രുചിയും മെച്ചപ്പെടുത്താൻ ശുദ്ധമായ നെയ്യ് കൊണ്ട് സാധിക്കും. നെയ്യിലെ കൊഴുപ്പുകൾ ശൈത്യകാലത്ത് ദഹനത്തെ സഹായിക്കുന്നു, വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Read also: മഞ്ഞുകാലത്ത് നെയ്യ് അത്യുത്തമം; അറിയാം ഗുണങ്ങൾ!

കടുകെണ്ണ:

ആരോഗ്യകരമായ പാചക എണ്ണകളിൽ ഒന്നാണ് കടുകെണ്ണ. താപം ഉൽപ്പാദിപ്പിക്കാനുള്ള കഴിവുള്ളതിനാൽ, ശൈത്യകാലത്ത് പാചകം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച എണ്ണ ഇതാണ്. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയ്ക്ക് പകരം ഇത്തവണ കടുകെണ്ണ പരീക്ഷിച്ചു നോക്കൂ.

ശർക്കര:

ശർക്കര രക്തക്കുഴലുകളെ വികസിപ്പിക്കുകയും ശരീരത്തിന് ചൂട് നിലനിർത്താൻ ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു.

ഇഞ്ചി:

ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ സ്വഭാവസവിശേഷതകൾ കൂടാതെ, ഇഞ്ചിക്ക് ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്ന തെർമോജനിക് ഗുണങ്ങളുമുണ്ട്.

തണുപ്പുള്ള മാസങ്ങളിൽ ശരീരത്തിന് ചൂടേകുന്ന ചില സ്വാദിഷ്ടമായ ഭക്ഷണങ്ങൾ സ്വയം തയ്യാറാക്കാനും കഴിക്കാനും സമയമായി.

Story highlights: Indian foods that keep you warm during winter