ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനം; വരവറിയിച്ച് റേഞ്ച് റോവര്‍ ഇവി
ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ സൂചന നൽകുന്ന ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച വാഹനമായിരിക്കും റേഞ്ച് റോവർ ഇലക്ട്രിക് എസ്.യു.വി എന്നാണ് ലാൻഡ് റോവർ അറിയിച്ചിരിക്കുന്നത്. 2024ൽ ലാൻഡ് റോവറിന്റെ ആദ്യ ഇലക്ട്രിക് മോഡൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ( Land Rover Teases Its First Fully Electric Range Rover )
പുതിയ റേഞ്ച് റോവറിൽ നിന്നുള്ള ഏതാനും ഡിസൈൻ ഫീച്ചറുകൾ ഇവിയിൽ ഉണ്ടാകുമെന്നാണ് ചിത്രം നൽകുന്ന സൂചന. റേഞ്ച് റോവർ ഇലക്ട്രിക്, വി8 എൻജിലുള്ള റേഞ്ച് റോവർ മോഡലിനോട് സമമായിരിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന ഉറപ്പ്.
ജാഗ്വർ ലാൻഡ് റോവറിന്റെ ഫ്ളെക്സിബിൾ മോഡുലാർ ലോംഗിറ്റിയൂഡിനൽ ആർകിടെക്ചർ അടിസ്ഥാനമാക്കിയാണ് റേഞ്ച് ഓവർ ഇവി എസ്യുവി ഒരുങ്ങുന്നത്.
Read Also : വഴികാട്ടി മാത്രമല്ല, ഇന്ധനം ലാഭിക്കാനും ഇനി ഗൂഗിള്‍ മാപ്പ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു
വാഹനം അതിവേഗം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കാൻ 800 വോൾട്ട് ചാർജിങ്ങ് സംവിധാനം ഒരുക്കും. ഇലക്ട്രിക് ഡ്രൈവ് സിസ്റ്റത്തിന്റെ കരുത്ത്, ബാറ്ററി, ഷാസി തുടങ്ങിയവയുടെ കാര്യക്ഷമത തുടങ്ങിയവ വിലയിരുത്താനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരീക്ഷണയോട്ടം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Story highlights : Land Rover Teases Its First Fully Electric Range Rover