ഇത്തിരി ആവേശം കൂടിപോയതാ..- ‘ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്’ പാടി ഒരു കുഞ്ഞു മിടുക്കി

December 29, 2023

രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. കലാകാരന്മാരുടെയും അതുപോലെതന്നെ കുരുന്നുകളുടേയുമൊക്കെ പ്രകടനങ്ങൾ സോഷ്യൽ ഇടങ്ങളിലൂടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു പാട്ടുകാരിയാണ് ശ്രദ്ധനേടുന്നത്. ക്രിസ്മസ് കഴിഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളൊക്കെ അവസാനിക്കുന്നില്ല. ക്രിസ്മസുമായി ബന്ധപ്പെട്ട് ഒരു പാട്ടുപാടാം എന്നുപറഞ്ഞ് എത്തിയ ഒരു കുഞ്ഞാണ് വിഡിയോയിലുള്ളത്.

‘ഗബ്രിയേലിന്റെ ദർശന സാഫല്യമായി..’എന്ന ഗാനമാണ് ഈ മിടുക്കി ആലപിക്കുന്നത്. ഈണമൊക്കെ കറക്ടാണെങ്കിലും ലിറിക്‌സ് മറ്റൊരു വഴിക്കാണ്. എന്നിട്ടും കോൺഫിഡൻസ് വിടാതെയാണ് പാടുന്നത്. അതോടൊപ്പം, ഇത്തിരി ആവേശം കൂടുകയും ചെയ്തു. പിന്നെ പാട്ടും ഡാൻസുമൊക്കെയായി ആകെ രസകരമായ മേളമായി. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഈ കാഴ്ച്ച.

Read also: ‘ഒരു ട്രില്യണ്‍ വ്യുവിങ് മിനിട്ടുകള്‍’; 2023-ലേത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

സൈലന്റ് നൈറ്റ് എന്ന ഗാനം ആലപിക്കുന്ന ഒരു സംഘം കുട്ടികളുടെ വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. നഴ്‌സറി പ്രായത്തിലുള്ള കുട്ടികളും അതിലും താഴെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമൊക്കെയാണ് പാട്ടുകാർ. ക്രിസ്മസ് മാലാഖമാരുടെ വേഷത്തിൽ ഇവർ പാടുന്നതൊക്കെ കറക്റ്റ് ആണ്. പക്ഷേ, പാട്ടിൽ മാത്രമേ നിശബ്ദതയും ശാന്തതയും ഉള്ളു, പാട്ടുകാർ വയലന്റാണ്. അത്ര ആവേശത്തോടെയാണ് ഈ കുട്ടികൾ പാടുന്നത്. പാട്ടുസംഘത്തിലെ ഏറ്റവും ചെറിയ കുട്ടി പോലും പാട്ടുകേട്ട് ഞെട്ടുന്നുണ്ട്. വളരെ രസകരമാണ് വിഡിയോ.

Story highlights- little girls funny christmas song