‘ചന്ദ്രയാൻ’ മുതൽ ‘കാവാലയ’ വരെ; 2023-ല്‍ ഇന്ത്യയില്‍ കുടുതല്‍ കാഴ്ച്ചക്കാരുള്ള യുട്യൂബ് വീഡിയോകള്‍

December 14, 2023

സംഭവബഹുലമായ വര്‍ഷമായിരുന്ന 2023 പടിയിറങ്ങുകയാണ്. ഈ മാസം ആദ്യം ഗൂഗിള്‍ ഇന്ത്യയിലെ തിരയല്‍ ട്രെന്‍ഡുകള്‍ പുറത്തിറക്കി. അതിന് പിന്നാലെ 2023-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോകളുടെയും ജനപ്രിയ യൂട്യുബര്‍മാരുടെയും ലിസ്റ്റ് പുറത്തുവിട്ടത്. ( Most Viewed YouTube Videos in India 2023 )

ശാസ്ത്രലോകം ഒന്നടങ്കം ഉറ്റുനോക്കിയ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ – 3 ദൗത്യമാണ് 2023-ല്‍ യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ടതും ചന്ദ്രയാന്‍ – 3 ന്റെ വിക്ഷേപണമാണ്. 8.5 മില്യണ്‍ ആളുകളാണ് വിക്ഷേപണ വീഡിയോ ലൈവായി കണ്ടത്. യൂട്യുബ് ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കണ്ട ലൈവ് വീഡിയോയും ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023-ല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടികയിലും ചന്ദ്രയാന്‍ – 3 വിക്ഷേപണം ഇടംപിടിച്ചിരുന്നു.

‘റൗണ്ട്2ഹെല്‍’ എന്ന യൂട്യൂബ് ചാനലിലെ മെന്‍ ഓണ്‍ മിഷന്‍ ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അഭിനവ് സിങ് ബാസിയുടെ ‘യു.പി.എസ്.സി – സ്റ്റാന്‍ഡപ്പ് കോമഡി’, അജയ് നഗറിന്റെ ‘ഡയലി വ്‌ലോഗേര്‍സ് പാരഡി’, ജനപ്രിയ ഷോയായ ബിഗ് ബോസിന്റെ പാരഡിയായ ശാസ്ത ബിഗ് ബോസ്-2 തുടങ്ങിയവയാണ് 2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മറ്റ് യൂട്യൂബ് വീഡിയോകള്‍.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആറ് യൂട്യൂബര്‍മാരുടെ പട്ടികയില്‍ പവന്‍ സഹുവും, നീതു ബിഷ്ടും, ക്യൂട്ട്. ശിവാനി.05 എന്ന അക്കൗണ്ടും, അമന്‍ റിയല്‍ ഡാന്‍സറും, ഷിന്റു മൗര്യ എന്നിവരാണ് ഉള്‍പ്പെടുന്നത്. വനിത യൂട്യൂബര്‍മാരില്‍ നീതു ബിഷ്ട് ഒന്നാമത്.

Read Also : കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും കുടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍; കോലിയുടെ റെക്കോഡ് ബുക്കിലേക്ക് മറ്റൊരു നേട്ടം കൂടെ..

ഈ വര്‍ഷം യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ഇന്ത്യന്‍ ഗാനങ്ങളുടെ പട്ടികയില്‍ ആഷി മ്യുസിക് പുറത്തിറക്കിയ ഭോജ്പുരി ഗാനം ഒന്നാമതെത്തി. വിക്കി കൗശലും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയ സാര ഹട്‌കെ സാര ബച്‌കെ എന്ന ചിത്രത്തിലെ ‘തേരെ വാസ്‌തേ ഫലക്’ എന്ന ഗാനം രണ്ടാമതാണ്. രാജനീകാന്ത് ചിത്രമായ ജയിലറിലെ തമന്ന ആടിത്തകര്‍ത്ത ‘കാവാലാ’ എന്ന ഗാന രംഗം പട്ടികയില്‍ ആറാമതാണ്.

Story highlights : Most Viewed YouTube Videos in India 2023