പല്ലുകളിലെ മഞ്ഞ നിറവും കറകളും ഒഴിവാക്കാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍
നിരവധിയാളുകളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് പല്ലുകളിലെ മഞ്ഞ നിറം. നിരവധി തവണ ദന്ത ഡോക്ടര്‍മാരെ കണ്ടിട്ടും ഈ പ്രശ്നം മാറിയില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. ആരോഗ്യപരമായ പല പ്രശ്നങ്ങളിലേക്ക് പല്ലുകളില്‍ അടിഞ്ഞ് കൂടുന്ന പ്ലാക്കും മഞ്ഞ നിറവും കൊണ്ട് ചെന്നെത്തിക്കാം. പല്ലുകളിലെ മഞ്ഞ നിറം മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം. ( Teeth whitening remedies at home )
മഞ്ഞള്‍ ഉപയോഗിച്ച് ദിവസവും പല്ല് തേക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം കുറച്ച് ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും പ്ലാക്കും കളയാന്‍ സഹായിക്കും. ഓറഞ്ച് തൊലി, മാവില എന്നിവ ഉപയോഗിച്ച പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.
ബേക്കിങ്് സോഡ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കും. വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന ഉമിക്കരിയും ഇതിന് സഹായിക്കും. ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നതാണ് നല്ലത്.
Read Also : സൈനസ് അണുബാധയിൽ നിന്നും മോചനം നേടാൻ ചില എളുപ്പവഴികൾ
പല്ലിലെ മഞ്ഞ നിറവും പ്ലാക്കും കളഞ്ഞ് യഥാര്‍ഥ നിറം വീണ്ടെടുക്കാന്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങയുടെ കൂടെ കുറച്ച് ഉപ്പ് ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ഇവ രണ്ടും ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് നല്ലതാണ്.
Story highlights : Teeth whitening remedies at home