ഷാർജ യാത്രക്കാരുടെ ഇഷ്ട വിമാനത്താവളം; ഒന്നാമതായി തിരുവനന്തപുരം

December 14, 2023

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും, ഇന്ത്യയിൽ നിന്ന് തിരികെ ഷാർജയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമെന്ന് കണക്കുകൾ. കണക്കുകൾ പ്രകാരം ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തത് 1.16 ലക്ഷം ആളുകളാണ്. (Thiruvananthapuram airport becomes Sharjah passengers’ first choice)

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കിലാണ് ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്ന വിവരമുള്ളത്. തുടർച്ചയായി മൂന്ന് മാസങ്ങളിൽ മുൻപിലുള്ളത് തിരുവനന്തപുരമാണ്. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാർജ റൂട്ട് യാത്രക്കാരുടെ പ്രിയപ്പെട്ടതായത്.

Read also: ‘മുട്ട പുഴുങ്ങും, ഡാൻസും കളിക്കും’; ടെസ്ലയുടെ പുത്തൻ റോബോട്ടിന്റെ വിഡിയോ പങ്കുവെച്ച് എലോൺ മസ്ക്

ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം വർധനയാണ് ഇക്കൊല്ലം കാണപ്പെടുന്നത്. പ്രതിദിനം എയർ അറേബ്യ 2 സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ്സും ഇൻഡിഗോയും ഓരോ സർവീസുകൾ വീതവും ഈ റൂട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. 88689 യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളവും, 77859 യാത്രക്കാരുമായി ഡൽഹി വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

Story highlights: Thiruvananthapuram airport becomes Sharjah passengers’ first choice