ആരെയും അമ്പരിപ്പിക്കുന്ന പ്രകടനം; സിനിമയിലെ രംഗം അതേപടി അനുകരിച്ച് കുരുന്നുകൾ!

December 1, 2023

മുതിർന്നവർ ദിവസേന ചെയ്യുന്ന കാര്യങ്ങൾ മാതൃകയാക്കിയാണ് കുട്ടികൾ സംസാരിക്കാനും, പെരുമാറാനും കാര്യങ്ങൾ ചെയ്യാനുമൊക്കെ ശ്രമിക്കുന്നത്. കൂടുതൽ പഠിക്കാനും മനസ്സിലായ കാര്യങ്ങൾ പരിശീലിക്കാനും ഉപയോഗിക്കുന്ന കുട്ടികൾ മറ്റൊരു മാർഗമാണ് അനുകരണം. എന്നാൽ ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾ ഒരു സിനിമാ രംഗം തന്നെ പുനരാവിഷ്കരിക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാൽ അടുത്തിടെ, ‘ഫ്രോസൻ’ എന്ന അനിമേഷൻ ചിത്രത്തിൽ നിന്നുള്ള തങ്ങളുടെ പ്രിയപ്പെട്ട രംഗം പുനഃസൃഷ്ടിച്ച ഇരട്ടക്കുട്ടികളുടെ വിഡിയോ വൈറലായിരുന്നു. (Video of toddlers re-enacting scene from Frozen goes viral)

2017-ൽ കോളിൻ മേരി ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ അന്നയും എൽസയും എന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘട്ടം ഘട്ടമായുള്ള രംഗം കുട്ടികൾ എത്ര മനോഹരമായി അനുകരിക്കുന്നുവെന്ന് വിഡിയോയിൽ കാണാം.

ടിവിയിൽ സിനിമ കാണുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പകർത്താനാണ് യഥാർത്ഥത്തിൽ വിഡിയോ എടുത്തത്. ഫ്രോസണിൽ നിന്നുള്ള അവരുടെ പ്രിയപ്പെട്ട രംഗം പ്ലേ ആയതോടെ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കുരുന്നുകൾ ആ രംഗം പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കുകയായിരുന്നു. അവിടെ അന്നയും എൽസയുമായി കുട്ടികൾ ഒരുമിച്ച് കളിക്കുകയായിരുന്നു.

Read also: ‘കരുതലും പരിഗണനയും കൊതിക്കുന്ന ചിലർ’; ആരെയും കരയിപ്പിക്കും ഈ കുരുന്നിന്റെ വിഡിയോ!

വീഡിയോ പുരോഗമിക്കുമ്പോൾ എൽസ തന്റെ മാജിക് ഉപയോഗിച്ച് അന്നയ്ക്ക് ഐസ് സൃഷ്ടിക്കുന്നത് കാണാം. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, പിഞ്ചുകുട്ടികൾ ഈ രംഗം തികച്ചും പൂർണ്ണതയോടെ അവതരിപ്പിക്കുന്നു. അഭിനയിക്കുക മാത്രമല്ല ആ ഡയലോഗ് കുസൃതിയോടെ പറയാൻ പോലുംഅവർ ശ്രമിച്ചു.

ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചയാൾ ഒപ്പം ചേർത്ത കുറിപ്പിങ്ങനെ, “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭംഗിയുള്ളതും കൃത്യവുമായ പുനരാവിഷ്‌കാരം ഇതാണ്.” വീഡിയോ ഷെയർ ചെയ്തതു മുതൽ വ്യാപകമായി വൈറലായിരിക്കുകയാണ്. ലൈകുകളുടെയും വ്യൂസിന്റെയും എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Story highlights: Video of toddlers re-enacting scene from Frozen goes viral