23 വർഷങ്ങളായി വീൽ ചെയറിലായ ആരാധകൻ; സഹായവുമായി ജയറാം!
തൊണ്ണൂറുകളുടെ ആരംഭത്തിൽ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ച് ചുറ്റുമുള്ള ആരവങ്ങൾക്കിടയിലും തനിമ ഒട്ടും ചോരാതെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആളാണ് നടൻ ജയറാം. വീട്ടിലെ അംഗമെന്ന പോലെ എന്നും മലയാളിയുടെ ഹൃദയത്തിൽ കഴിയുന്ന നടൻ ചിരിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചും ചെയ്ത് വെച്ച കഥാപാത്രങ്ങൾ നിരവധിയാണ്. (Actor Jayaram helps fan get a surgery)
കടുത്ത ആനപ്രേമിയും ചെണ്ടക്കാരനും കൂടിയായ ജയറാം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ലോകം അറിഞ്ഞും അറിയാതെയും അദ്ദേഹം ചെയ്ത സഹായങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെ ആരാധകന് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ജയറാം.
Read also: “പൂർവ്വജന്മ ബന്ധമാണ് നമ്മുടേത്”; തപ്സിയുടെ അവധിക്കാലം കുമ്പളങ്ങിയിൽ!
23 വർഷങ്ങളായി ജീവിതം വീൽ ചെയറിൽ മാത്രം ഒതുങ്ങി പോയ പാലക്കാട് സ്വദേശി ഗീതാകൃഷ്ണൻ ആണ് ജയറാമിന്റെ ആരാധകൻ. പനയിൽ നിന്നും വീണതോടെയാണ് ഗീതാകൃഷ്ണന്റെ ജീവിതത്തിൽ ഇരുൾ മൂടുന്നത്. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെടാൻ ഒരു സർജറി ആവശ്യമാണ്. എപ്പോൾ വേണമെങ്കിലും സർജറി നടത്താമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നീളുകയായിരുന്നു.
ഗീതാകൃഷ്ണന്റെ കഥ അറിഞ്ഞ ജയറാം ഇക്കൊല്ലം പകുതിക്കുളളിൽ സർജറി നടത്താമെന്ന് വാഗ്ദാനം ചെയ്തു. 2025-ൽ ഇത്തരമൊരു പരിപാടിക്ക് നടന്നു വരാൻ സാധിക്കട്ടെ എന്നും ജീവിതത്തിൽ എന്താണ് നടക്കാത്തതെന്നും ജയറാം പരിപാടിക്കിടെ പറഞ്ഞു.
ഇതേസമയം, ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ജയറാം ചിത്രം ഓസ്ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. താരത്തിന്റെ സിനിമാ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലേത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചനകൾ.
Story highlights: Actor Jayaram helps fan get a surgery