‘ഇത് കെമിസ്ട്രിയിലെ പ്രേതം ചേച്ചി അല്ലേ’ എന്നുചോദിക്കുന്നവർക്കായി സമർപ്പിക്കുന്നു- രസകരമായ വിഡിയോ പങ്കുവെച്ച് നടി ശരണ്യ
ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരും ചേർന്നുള്ള ടിക് ടോക്ക് വിഡിയോകൾ മുൻപ് വൈറലായിരുന്നു.
ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. കെമിസ്ട്രി എന്ന ചിത്രത്തിലെ ശരണ്യയുടെ മുഴുനീള വേഷം വളരെയധികം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പ്രേതബാധയുള്ള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിഡിയോ അതിലും രസകരമായ ഒരു ക്യാപ്ഷനൊപ്പം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ.
‘ഇതു കെമിസ്ട്രിയിലെ പ്രേതം ചേച്ചി അല്ലേ “എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു’- എന്നുപറഞ്ഞുകൊണ്ട് നെയിൽ ആർട്ട് വിഡിയോയാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്.
രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്. അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.
Read also: ഇനി ദിവസങ്ങൾ മാത്രം; ‘ബ്രൈഡ് ടു ബി’ ചിത്രങ്ങളുമായി ഗോപിക അനിൽ!
ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി.
Story highlights-actress saranya mohan’s funny video