ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി പരസ്പരം ആലിംഗനം; യുവമിഥുനങ്ങളെ തേടി മുംബൈ പൊലീസ്
സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുണ്ട്. ഇതിനായി തിരക്കേറിയ റോഡുകളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ക്ക് ശ്രമിക്കുന്ന ബൈക്ക് റൈഡര്‍മാര്‍ പതിവ് കാഴ്ചയാണ്. അങ്ങനെയുള്ള വീഡിയോകള്‍ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എറ്റെടുക്കുന്നത്. അത്തരത്തിലൊരു ദമ്പതികളുടെ ഇരുചക്ര വാഹനത്തിലുള്ള യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ( Couple romancing on moving scooter in Mumbai )
മുംബൈ ബാന്ദ്ര റിക്ലമേഷന്‍ ഏരിയയില്‍ നിന്നുള്ളതാണ് ഈ വിഡിയോ. ഓടുന്ന സ്കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന യുവദമ്പതികളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു യാത്രക്കാരനാണ് ഈ വിഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങള്‍ പോലും ധരിക്കാതെയാണ് നടുറോഡിലെ ഈ സ്നേഹപ്രകടനം.
This daring duo was spotted at Bandra Reclamation, turning heads with their unconventional scooter ride. @MumbaiPolice we kindly request your attention to ensure everyone's safety on the roads. 🛵 pic.twitter.com/mKrqCILXog
— Bandra Buzz (@bandrabuzz) January 13, 2024
വിഡിയോ വൈറലായതോടെ യുവതിയെയും യുവാവിനെയും കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമലംഘകര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കണമെന്നാണ് എല്ലാവരുടെ ആവശ്യം. റോഡില്‍ ഇത്തരം വിചിത്രമായ പ്രവൃത്തികള്‍ നടത്തി തങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ ദമ്പതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രോഷാകുലരായ നെറ്റിസണ്‍സ് ആവശ്യപ്പെട്ടു.
Read Also : ‘ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ, പൊന്നിയൻ സെൽവൻ വേണ്ടി ട്രാക്ക്’; പാട്ടുവിശേഷങ്ങളുമായി ഗായത്രി രാജീവ്
ഇതാദ്യമായല്ല ഇത്തരം ‘സ്കൂട്ടര്‍ സ്റ്റണ്ടുകള്‍’ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍, ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ ദമ്പതികള്‍ കുളിക്കുന്ന വിചിത്രമായ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരുന്നു. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലായിരുന്നു സംഭവം നടന്നത്. നിരവധിയാളുകള്‍ അവരുടെ സ്റ്റണ്ടിനെ വിമര്‍ശിക്കുകയും അതിനെ മണ്ടത്തരവും അശ്രദ്ധയുമാണ് എന്ന രീതിയിലാണ് പ്രതികരിച്ചത്.
Story highlights : Couple romancing on moving scooter in Mumbai