EPFO ജനന തെളിവായി ആധാർ നീക്കം ചെയ്യുന്നു; നിലവിൽ പരിഗണിക്കുന്ന രേഖകൾ ഇവ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ജനനത്തീയതി തെളിവായി സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ കാർഡ് നീക്കം ചെയ്തു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) നിർദ്ദേശത്തിന് ശേഷമാണ് ജനനത്തീയതിക്ക് സ്വീകാര്യമായ രേഖകളിൽ നിന്ന് ആധാർ കാർഡ് നീക്കം ചെയ്യുന്നതായി ഇപിഎഫ്ഒ അറിയിച്ചത്. (EPFO excludes Aadhar from documents verified as birth proof)
ജനുവരി 16-ന് പുറത്തിറക്കിയ സർക്കുലറിൽ നിരവധി ആളുകൾ ജനനത്തീയതിയുടെ തെളിവായി കണക്കാക്കുന്ന ആധാർ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷൻ ടൂൾ മാത്രമാണെന്നും ജനന തെളിവല്ലെന്നും ഇപിഎഫ്ഒ കുറിച്ചു.
Read also: “റേഡിയോ നെല്ലിക്ക, കാതിലെത്തും മധുരം”; ഇത് കുട്ടിക്കൂട്ടത്തിന്റെ റേഡിയോ സ്റ്റേഷൻ!
സർക്കുലറിന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ (CPFC) അനുമതിയും ലഭിച്ചു. കൂടാതെ ആധാർ ജനനത്തീയതിയുടെ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന് അടുത്തിടെയിറങ്ങിയ കോടതി വിധികളും ഉറപ്പിച്ചു.
അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക്ഷീറ്റ്, സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (SSLC) അല്ലെങ്കിൽ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), പേരും ജനനത്തീയതിയും അടങ്ങുന്ന SSC സർട്ടിഫിക്കറ്റ്, തൊഴിൽ രേഖകൾ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്, പാൻ കാർഡ്, കേന്ദ്ര- സംസ്ഥാന പെൻഷൻ പേയ്മെന്റ് ഓർഡർ, സർക്കാർ നൽകുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, സർക്കാർ പെൻഷൻ, സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയാണ് നിലവിൽ EPFO ജനനത്തീയതി തെളിവായി പരിഗണിക്കുന്ന രേഖകൾ
Story highlights: EPFO excludes Aadhar from documents verified as birth proof