തണുപ്പിങ്ങെത്തി; കരുതൽ നൽകാം, ഭക്ഷണ കാര്യത്തിലും..

January 2, 2024

മഞ്ഞിന്റെ പുതപ്പണിഞ്ഞ പുതുവർഷം വരവേറ്റിരിക്കുകയാണ് ഏവരും. ഭക്ഷണകാര്യത്തിലും ഏറെ കരുതല്‍ നല്‍കേണ്ട സമയമാണ് തണുപ്പുകാലം. പോഷകങ്ങള്‍ക്കൊപ്പം ചൂടും ശരീരത്തിന് തണുപ്പുകാലത്ത് ആവശ്യമാണ്. ഇവയ്ക്ക് അനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍.

ജലദോഷം, ആസ്തമ തുടങ്ങിയ പലതരത്തിലുള്ള രോഗങ്ങളുണ്ടാകാന്‍ തണുപ്പുകാലത്ത് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യകരം. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Read also: ഇരിക്കാൻ മാത്രമല്ല, നിരത്തിലൂടെ ഓടിക്കുകയും ചെയ്യാം- ഇത് പായും സോഫ

അതുപോലെതന്നെ ഡ്രൈഫ്രൂട്‌സ്, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ശീലമാക്കാം. കടല്‍വിഭവങ്ങളടക്കമുള്ള സിങ്ക് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാല്‍, മുട്ട എന്നിവയും തമുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

Story highlights- Foods to eat in winter season