‘ധൈര്യമുണ്ടെങ്കിൽ പരീക്ഷിക്കാം’; മഞ്ഞുകടലിൽ പുതുവർഷം ആഘോഷിക്കും നെതര്‍ലന്‍ഡുകാര്‍!

January 4, 2024

ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സന്തോഷവും, ഒപ്പം പുത്തൻ തുടക്കങ്ങൾക്കുള്ള വേദിയുമാണ് ഓരോ പുതു വർഷവും. ലോകത്തിന്റെ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ രീതികളിൽ പുതുവർഷം ആഘോഷിക്കാറുണ്ട്. പതിവ് തെറ്റാതെ തന്നെ ഇക്കൊല്ലവും ആഘോഷങ്ങളും ആചാരങ്ങുമായി ആളുകൾ പുതുവർഷം കൊണ്ടാടി. അത്തരത്തിൽ പുഴുവല്സര കാഴ്ചകളിൽ ഏറെ വ്യത്യസ്തവും വിചിത്രവുമായിരുന്നു നെതര്‍ലന്‍ഡിലെ ആഘോഷങ്ങൾ. (How the Dutch begin their year)

ഡച്ചുകാരുടെ പുതുവത്സരം ഓർത്താൽ തന്നെ കിടുകിടാ വിറയ്ക്കും. കാരണം ഇവരുടെ ആചാരങ്ങളിൽ പ്രാധാനമായ ഒന്ന് തണുത്തുറഞ്ഞ കടലിലേക്ക് എടുത്ത് ചാടുന്നതാണ്. പുതുവർഷത്തിന്റെ ആരംഭം ആഘോഷിക്കുന്നതിനായി തണുത്തുറഞ്ഞ ജലതടാകത്തിലേക്ക് എടുത്ത് ചാടുന്ന ഡച്ച് പാരമ്പര്യമാണ് ‘ന്യൂജാർസ്ഡ്യൂക്ക്’ (ന്യൂ ഇയർ ഡൈവ്). നെതെർലാന്റിൽ ഉടനീളം ഇത്തരത്തിൽ ഏകദേശം 163 ഡൈവുകൾ നടക്കാറുണ്ട്. ഏറ്റവും വലിയ ഡൈവ് നടക്കുന്നത് ഷെവെനിംഗൻ ബീച്ചിലാണ്.

Read also: ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

1965 ജനുവരി 1-ന്, ഷെവെനിംഗൻ സ്വദേശിയും മുൻ നീന്തൽക്കാരനുമായ ജാൻ വാൻ ഷീജൻഡലും മറ്റ് ഏഴ് ആളുകളും ചേർന്ന് പുതുവർഷം ആഘോഷിക്കാൻ തണുത്ത വെള്ളത്തിലേക്ക് ചാടിയതോടെയാണ് ന്യൂജാർസ്ഡ്യൂക്ക് ആരംഭിക്കുന്നത്. അതിനുശേഷം, ജനപ്രീതിയിൽ അതിശയകരമായി ഈ ആചാരം വളരുകയായിരുന്നു. കൂടാതെ ഓരോ വർഷവും ഏകദേശം പതിനായിരത്തോളം പേരാണ് വിചിത്രമായ ഈ ആചാരത്തിന്റെ ഭാഗമാകുന്നത്.

Story highlights: How the Dutch begin their year