‘പൂമാനമേ ഒരു രാഗമേഘം താ’; എവര്‍ഗ്രീൻ മലയാള ഗാനത്തിന് ഈണമിട്ട് കിലി പോൾ..!
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാന്‍സാനിയന്‍ സഹോദരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷമണിഞ്ഞ് ഹിറ്റ് ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെയാണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകര്‍ ഇപ്പോള്‍ ഇന്ത്യയില്‍ കിലി പോളിനും നീമയ്ക്കുമുണ്ട്. ( Kili Paul singing malayalam song poomaname )
നേരത്ത മലയാള ചിത്രങ്ങളായ ആര്‍ഡിഎക്സിലെ നീല നിലവെ, ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനവും പാടിയതോടെ കേരളത്തിലും വലിയൊരു ആരാധകക്കൂട്ടം തന്നെ കിലി പോളിനുണ്ട്. കിലി പോളിന്റെ ഗാനം പങ്കുവച്ചുകൊണ്ട് ഈ ഗാനത്തിന്റെ സംഗീത സംവിധായകനായ രഞ്ജിന് രാജ് നന്ദിയറിച്ചിരുന്നു.
ഇപ്പോള്‍ കിലി പോളിന്റെ മറ്റൊരു ഗാനമാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിറക്കൂട്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ‘പൂമാനമേ ഒരു രാഗമേഘം താ..’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2020-ല്‍ പുറത്തിറങ്ങിയ ഗൗതമന്റെ രധം എന്ന ചിത്രത്തിലെ ‘കണ്ണോടു കണ്ണോടു കണ്ണോരമായി’ എന്ന ഗാനം പാടുന്ന വീഡിയോയും കിലി പങ്കുവച്ചിരുന്നു.
Read Also : ‘പൂമുത്തോളെ..’ഈണത്തിൽ പാടി ആഫ്രിക്കൻ വംശജൻ- നന്ദിപറഞ്ഞ് സംഗീത സംവിധായകൻ
മലയാള ഗാനങ്ങളെ ഇത്രമാത്രം നെഞ്ചേറ്റിയ മറ്റൊരു വിദേശിയുണ്ടാകില്ലെന്നതാണ് യാഥാര്‍ഥ്യം. അത്രമാത്രം വീഡിയോകളാണ് കിലി പോള്‍ ചെയ്യുന്നത്. മലയാളികള്‍ അടക്കം നിരവധിയാളുകളാണ് രസകരമായ കമന്റുകളുമായി എത്തിയിട്ടുള്ളത്.
Story highlights : Kili Paul singing malayalam song poomaname