അടിക്കടിയുള്ള തലവേദന; ഈ കാരണങ്ങൾ ശ്രദ്ധിക്കാം!
ചൂടും തണുപ്പും മാറി മാറി വരുന്ന കാലാവസ്ഥ ആയതിനാൽ പലർക്കുമുള്ള പ്രശ്നമാണ് തലവേദന. അടിക്കടിയുള്ള തലവേദന കാലക്രമേണ മൈഗ്രേയ്നും മറ്റ് അസ്വസ്ഥതകളുമായി മാറാം. അത്തരം ഘട്ടങ്ങളിൽ തലവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കി പരിഹാരം തേടേണ്ടത് പ്രധാനമാണ്. അടിക്കടിയുള്ള തലവേദനയ്ക്ക് പിന്നിലുള്ള ചില കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (Know reasons behind frequent headache)
സ്ട്രെസ് തോളിലും കഴുത്തിലും പേശികൾ മുറുകുന്നതിന് കാരണമാകും. ഇത് പലപ്പോഴും ടെൻഷൻ തലവേദനയിലേക്ക് നയിക്കുന്നു. ടെൻഷൻ തലവേദന ഒരു പതിവായി മാറുമ്പോൾ തോളിലെയും കഴുത്തിലെയും പേശികളിലെ വേദന തലവേദനയായി തലച്ചോറിന് അനുഭവപ്പെടുന്നു.
വെളിച്ചം, പുക, ഈർപ്പം, തീവ്രമായ സുഗന്ധം, അല്ലെങ്കിൽ തണുത്ത കാലാവസ്ഥ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ മൈഗ്രെയ്ൻ തലവേദനയ്ക്ക് കാരണമാകാം.
സാധാരണയായി കാപ്പിയിലോ ചായയിലോ കഫീൻ കഴിക്കുകയാണെങ്കിൽ, ഉടനെ ഈ ശീലം കഴിക്കുന്നത് നിർത്തുന്നത് മൈഗ്രെയ്ൻ ഉണ്ടാക്കാം. രക്തക്കുഴലുകൾ ചുരുങ്ങാൻ കഫീൻ കാരണമാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
Read also: 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, കൂടെ ഈ ലക്ഷണങ്ങളും; ചികിത്സ തേടാൻ വൈകല്ലേ..
ഉറക്കക്കുറവ് മൈഗ്രെയ്ൻ, ടെൻഷൻ തലവേദന എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൈഗ്രേൻ ഉള്ള ആളുകൾക്ക് ഉറങ്ങുന്നത് പലപ്പോഴും തലവേദന നിർത്തുകയോ വേദനയുടെ തീവ്രത കുറയ്ക്കുകയോ ചെയ്യും.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തലവേദനയ്ക്കുള്ള ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് നിർജലീകരണം ആണ്.
Story highlights: Know reasons behind frequent headache