അടിക്കടിയുള്ള രോഗങ്ങളും, ക്ഷീണവും; ശരീരത്തിൽ വൈറ്റമിൻ ഡി-യുടെ അഭാവം തിരിച്ചറിയാം!

January 9, 2024

മനുഷ്യ ശരീരത്തിൽ ആവശ്യമുള്ള പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തിൽ പതിക്കുകയും വിറ്റാമിൻ ഡി ആഗിരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. (Know the symptoms of Vitamin D Deficiency)

മുതിർന്നവർക്ക് പ്രതിദിനം 1,500-2,000 ഇന്റർനാഷണൽ യൂണിറ്റ് (IU) വിറ്റാമിൻ ഡി ആവശ്യമാണ്. ഫാറ്റി ഫിഷ്, ഫോർട്ടിഫൈഡ് ഡയറി ഉൽപന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഈ വിറ്റാമിൻ അടങ്ങിയിട്ടുണ്ടെങ്കിലും ഭക്ഷണത്തിലൂടെ മാത്രം വൈറ്റമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ, ലോകമെമ്പാടുമുള്ള പോഷകാഹാര കുറവുകളിലൊന്നാണ് വിറ്റാമിൻ ഡിയുടെ ആയതിൽ അതിശയമല്ല.

പതിവായി രോഗങ്ങൾ അല്ലെങ്കിൽ അണുബാധ:
വൈറ്റമിൻ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് രോഗപ്രതിരോധ ശേഷി കാത്തു സൂക്ഷിക്കുന്നു എന്നതാണ്. ഇത് രോഗത്തിന് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും തടയാൻ സഹായിക്കുന്നു. നിങ്ങൾ ഇടയ്ക്കിടെ രോഗികളാകുകയാണെങ്കിൽ, പ്രത്യേകിച്ച് ജലദോഷമോ പനിയോ ഉണ്ടെങ്കിൽ, കുറഞ്ഞ വിറ്റാമിൻ ഡി ഒരു കാരണമായേക്കാം.

ക്ഷീണം:
ക്ഷീണം തോന്നുന്നത് പല കാരണങ്ങൾ കൊണ്ടാകാം. അതിലൊന്ന് വിറ്റാമിൻ ഡിയുടെ കുറവായിരിക്കാം. സമ്മർദ്ദം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ ദൃശ്യമായ കാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിറ്റാമിൻ ഡി-യുടെ കുറവ് പലപ്പോഴും ക്ഷീണത്തിനുള്ള കാരണങ്ങളിൽ നിന്ന് അവഗണിക്കപ്പെടുന്നു.

നടുവേദന:
നടുവേദന അപര്യാപ്തമായ വിറ്റാമിൻ ഡിയുടെ ലക്ഷണമാക്കം.
ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ ഡി സഹായിക്കുന്നു.

Read also: രുചി മാത്രമല്ല, പ്രതിരോധശേഷിയും വർധിക്കും; ഈ ചായകൾ വീട്ടിൽ പരീക്ഷിക്കാം

വിഷാദം:
പ്രായമായവരിൽ പ്രത്യേകിച്ച് വിറ്റാമിൻ ഡിയുടെ കുറവ് വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി സപ്ലിമെന്റുകളുടെ ഫലങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ചില പഠനങ്ങളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ വൈറ്റമിൻ ഡി സഹായിച്ചതായി കണ്ടെത്തി.

മുറിവ് ഉണങ്ങാൻ താമസം:
ഓപ്പറേഷൻ അല്ലെങ്കിൽ പരിക്കിന് ശേഷം മുറിവ് ഉണങ്ങുന്നത് വൈകുന്നത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവാണെന്നതിന്റെ സൂചനയായിരിക്കാം. വീക്കം നിയന്ത്രിക്കുന്നതിലും അണുബാധകളെ ചെറുക്കുന്നതിലുമുള്ള വിറ്റാമിൻ ഡിയുടെ പങ്ക് രോഗം ഭേഗമാകുന്നതിൽ പ്രധാനമാണ്.

മുടി കൊഴിച്ചിൽ:
പല ഭക്ഷണങ്ങളും പോഷകങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അക്കൂട്ടത്തിൽ വൈറ്റമിൻ ഡി യുടെ കുറവും മുടികൊഴിച്ചിലിന് കാരണമാകാം.

Story highlights: Know the symptoms of Vitamin D Deficiency