നടി സ്വാസിക വിവാഹിതയാകുന്നു!

January 16, 2024

സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും ഏറെ ചർച്ച ചെയ്തതായിരുന്നു നടി സ്വാസികയുടെ വിവാഹം. പല വേദികളിലും അഭിമുഖങ്ങളിലും തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയുന്ന നടിയാണ് സ്വാസിക. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സ്വാസികയ്ക്ക് എന്നും കൃത്യമായ മറുപടികൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Reports state actress Swasika is tying the knot)

റിപ്പോർട്ടുകൾ പ്രകാരം ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ്ബാണ് വരൻ. ഇരുവരും ഒരു സീരിയലിൽ ഒരുമിച്ച് അഭനയിച്ചിട്ടുണ്ട്. ജനുവരി 26-ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. 27-ന് സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും ഉണ്ടാകും. ഇരുവരുടേതും പ്രണയ വിവാഹമാണ്.

Read also: മലയാളത്തിന്റെ ഒരേയൊരു നിത്യഹരിതനായകൻ; ഓർമയായിട്ട് 35 വർഷങ്ങൾ!

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. ‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ സ്വാസികയുടെ അരങ്ങേറ്റം. ‘ഫിഡിൽ’ ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത ‘സീത’ എന്ന സീരിയലിലൂടെ താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി മാറി.

‘പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, അയാളും ഞാനും തമ്മിൽ, ചതുരം എന്നിവ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ചിലതാണ്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വാസികയെ തേടിയെത്തി. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

Story highlights: Reports state actress Swasika is tying the knot