‘എന്റെ മകൾ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു’; ഡീപ് ഫേക്കിന് ഇരയായി സച്ചിനും
സാങ്കേതിക വിദ്യകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കണ്ടന്റുകളുടെ ആധികാരികതയെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തില്‍ ഡീപ്പ് ഫേക്ക് ടെക്നോളജി (Deep fake technology) ആശങ്ക പരത്തുന്നുണ്ട്. സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ ഡീപ്പ് ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ( Sachin Tendulkar’s Deepfake Video Goes Viral )
ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. സച്ചിന് ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സച്ചിന് ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers.
— Sachin Tendulkar (@sachin_rt) January 15, 2024
Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM
സാങ്കേതികവിദ്യ ദുരുപയോഗിച്ചുള്ള വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും സമൂഹമാധ്യമ കമ്പനികള്‍ ഇത്തരം പരാതികള്‍ മുഖവിലയ്ക്കെടുത്ത് എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സച്ചിന് ആവശ്യപ്പെട്ടു. അടുത്തിടെ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന അടക്കം നിരവധി പേരാണ് ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായത്.
Read Also : “ഡീപ്പ് ഫെയ്ക്ക് അപകടങ്ങൾ”; തിരിച്ചറിയാം, കരുതലോടെ നീങ്ങാം!
എന്താണ് ഡീപ് ഫേക്ക്..?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന് ലേണിംഗ് ടെക്നോളജികള്‍ എന്നിവയുടെ മിശ്രിതമാണ് ഡീപ്പ് ഫേക്കുകള്‍. ഇതുവഴി വീഡിയോ ഓഡിയോകളുടെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഇതുപയോഗിച്ച് വ്യക്തികളുടെ ഭാവം, സംസാരം, പ്രവൃത്തികള്‍ എന്നിവയൊക്കെ മറ്റുള്ളവര്‍ക്ക് വിശ്വസനീയമായ രീതിയില്‍ മാറ്റിമറിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യകത.
Story highlights : Sachin Tendulkar’s Deepfake Video Goes Viral