‘ഞാൻ ലേറ്റ് ആകുന്നു, ഓടി വാ..’; അനിയത്തിയെ അണിയിച്ചൊരുക്കി സായ് പല്ലവി- വിഡിയോ

January 25, 2024

അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ് പുത്രനായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറിയ സായ് പല്ലവിയുടെ നൃത്ത വൈഭവം അഭിനയിച്ച സിനിമകളിലെല്ലാം മുന്നിട്ടുനിന്നിരുന്നു. സായ് പല്ലവിക്ക് പിന്നാലെ സഹോദരി പൂജയും അഭിനയലോകത്തേക്ക് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, പൂജ വിവാഹിതയാകുകയാണ്.

വിവാഹ നിശ്ചയ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം സായ് പല്ലവി പങ്കുവെച്ചിരുന്നു. അനിയത്തിയെ അണിയിച്ചൊരുക്കുന്ന സായിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇരുവരും ചേർന്നുള്ള ഹൃദ്യ നിമിഷങ്ങൾ ഇൻസ്റാഗ്രാമിലാണ് ശ്രദ്ധനേടിയിരിക്കുന്നത്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സഹോദരിയുടെ ചുവടുകൾ പിന്തുടർന്ന് പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.

ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സായ് പല്ലവി സഹോദരിക്കൊപ്പം യാത്രകൾ ചെയ്യാറുണ്ട്.

Read also: “ഇത് ടോമി ഷെൽബിയാണോ?”; പീക്കി ബ്ലൈൻഡേഴ്സ് സ്വാഗിൽ പ്രണവ് മോഹൻലാൽ!

അതേസമയം, സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ നായികയായ ചിത്രമാണ് ചിത്തിരൈ സെവ്വാനം. സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ കണ്ണന് ഒപ്പം സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. റിമ കല്ലിങ്കൽ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

Story highlights- sai pallavi and sister pooja kannan cute video