പുതിയ സാമ്പത്തിക തുടക്കം; മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യാനുള്ള വഴികൾ

January 5, 2024

പുതുവർഷം ആയതുകൊണ്ട് തന്നെ സാമ്പത്തിക സുരക്ഷിതത്വവും സമ്പന്നമായ ഭാവിയിലേക്ക് മുന്നേറാനുമുള്ള ശീലങ്ങൾ തുടങ്ങാൻ മികച്ച സമയം കൂടിയാണിത്‌. നിങ്ങൾ കൂടുതൽ ലാഭിക്കാൻ നോക്കുന്നവരാണെങ്കിലും, നിക്ഷേപിക്കാൻ ശ്രമിക്കുന്നവരാണെങ്കിലും, ലളിതമായി സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആണെങ്കിലും പരിഗണിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. (Ways to manage finances better)

ബജറ്റ് പ്ലാനിംഗ്:

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളുമായി ചേർന്ന് വരുന്ന ഒരു റിയലിസ്റ്റിക് ബജറ്റ് തയ്യാറാക്കുക എന്നതാണ് പ്രധാനം. ചെലവുകളിൽ ജാഗ്രത പാലിക്കാം ഒപ്പം തന്നെ സേവിംഗ്സ്, നിക്ഷേപങ്ങൾ, അത്യാവശ്യമായ ചെലവുകൾ എന്നിവയ്ക്കായുള്ള തുകകൾ മാറ്റിവയ്ക്കുകയും ചെയ്യാം.

അടിയന്തര ഫണ്ട് കരുതുക:

ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ ജീവിക്കാനുള്ള തുക മാറ്റിവയ്ക്കുക. ഇങ്ങനെ ഒരു സുരക്ഷാ വലയം ഉള്ളത് അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളിൽ സഹായകമാകും.

Read also: ചായയോട് അടങ്ങാത്ത ഇഷ്ടമാണോ, ദിവസവും എത്ര കപ്പ് കുടിക്കും..? അമിതാമായാൽ ഭയക്കണം

നിക്ഷേപിക്കാൻ ശീലിക്കാം:

നിക്ഷേപിക്കാനുള്ള വഴികളെ കുറിച്ച് പഠിക്കുകയും അറിവ് ശേഖരിക്കുകയും ചെയ്യാം. സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നീണ്ടകാല നിക്ഷേപ സാധ്യതകളെ കുറിച്ച് മാർഗ്ഗനിർദ്ദേശം തേടാം.

സേവിംഗ്സ് ഗോളുകൾ:

വർഷത്തിൽ പ്രത്യേകമായ സേവിംഗ്സ് ഗോളുകൾ തയ്യാറാക്കാം. ഒരു വീട്, സ്വപ്നത്തിലുള്ള അവധിക്കാലം, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ ആഗ്രഹങ്ങൾ ഓരോന്നായി തരം തിരിച്ച് ഓരോന്നിനായും പ്രത്യേകം സേവിങ്ങ്സ് കരുതുന്നത് സഹായിക്കും.

പതിവായി അവലോകനം ചെയ്യുക:

നിങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും ആവശ്യമെങ്കിൽ ലക്ഷ്യങ്ങൾ ക്രമീകരിക്കാനും വിജയങ്ങൾ ആഘോഷിക്കാനും സമയം കണ്ടെത്തുക.

Story highlights: Ways to manage finances better