ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ സ്ഥാനത്തെത്തിയ മലയാളി; സുന്ദർ പിച്ചൈയേക്കാൾ വരുമാനമുണ്ടാക്കുന്ന തോമസ് കുര്യൻ
16-ാം വയസിൽ ഐഐടി പഠനം നിർത്തി യുഎസിലേക്ക് വിമാനം കയറിയ മലയാളി ഇന്ന് ഗൂഗിൾ ക്ലൗഡ് സിഇഒയുടെ സ്ഥാനത്താണ് ഇരിക്കുന്നത്. 2018-ൽ ഗൂഗിൾ ക്ലൗഡിൻ്റെ സിഇഒ സ്ഥാനത്തെത്തിയ അദ്ദേഹത്തിന്റെ വരുമാനം 15,000 കോടിയിലധികമാണ്. മുൻ ഐഐടി വിദ്യാർഥിയായ കോട്ടയം സ്വദേശിയായ തോമസ് കുര്യനാണ് ഐഐടി പഠനം പൂർത്തിയാക്കിയ ഗൂഗിളിന്റെ മാതൃ കമ്പനി ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയേക്കാൾ കൂടുതൽ വരുമാനം നേടുന്നത്. 1.17 ട്രില്യൺ വരുമാനമുള്ള കമ്പനിയെ നയിക്കുന്ന സുന്ദർ പിച്ചൈ 10,215 കോടി രൂപ സമ്പാദിച്ച് 2022ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യക്കാരനായിരുന്നു. വരുമാനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തെയും മറികടന്നിരിക്കുകയാണ് തോമസ് കുര്യൻ. ( Google cloud CEO Thomas Kurian earns more than Sundar Pichai )
1966-ൽ കെമിക്കൽ എഞ്ചിനീയറായ പിസി കുര്യന്റെയും മോളിയുടെയും മകനായി കോട്ടയം ജില്ലയിലെ പാമ്പാടി ഗ്രാമത്തിലാണ് തോമസ് കുര്യൻ. ജനിച്ചത്. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലാണ് തോമസും കുടുംബവും താമസിച്ചിരുന്നത്. ഇരട്ട സഹോദരൻ ജോർജ് കുര്യനൊപ്പം ബെംഗളൂരു ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽ പഠനം നടത്തവേ 16-ാം വയസിലാണ് പ്രിൻസ്ടൺ സർവകലാശാലയിൽ അഡ്മിഷൻ നേടി യുഎസിലേക്ക് പോയത്. തുടർന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദവും സ്റ്റാൻഫോർഡ് ഗ്രാഡ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടി.
മക്കിൻസി ആൻഡ് കമ്പനിയിലാണ് തോമസ് കുര്യൻ തന്റെ പ്രഫഷണൽ കരിയർ തുടങ്ങിയത്. ആറ് വർഷത്തിന് ഒറാക്കിളിലേക്ക് മാറിയ അദ്ദേഹം അവിടെ 22 വർഷം സേവനം ചെയ്തു. 32 രാജ്യങ്ങളിലായി 35,000 പേരെ നയിച്ച് കോർപ്പറേറ്റ് ജീവിതത്തിൽ മികച്ച അനുഭവസമ്പത്ത് കരസ്ഥമാക്കി. 2018-ൽ സഹസ്ഥാപകൻ ലാറി എല്ലിസനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒറാക്കിളിന്റെ പടിയിറങ്ങിയ തോമസ് ഗൂഗിൾ സിഇഒ സ്ഥാനത്തേക്കെത്തി. തോമസിന്റെ സഹോദരൻ ജോർജ് 2015 മുതൽ നെറ്റ്ആപ്പ് സിഇഒയാണ്.
Story highlights : Google cloud CEO Thomas Kurian earns more than Sundar Pichai