രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ; 27-ാം വയസ്സിൽ പേൾ കപൂർ നേടിയത് സ്വപ്നതുല്യം!

February 8, 2024

നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആസ്ഥാനമാണ് ഇന്ത്യ. ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും പോലുള്ള വ്യവസായികളാണ് ആഗോളതലത്തിൽ ഏറ്റവും ധനികരായ ആളുകളിൽ ഉൾപ്പെടുന്നത്. എന്നാൽ ചെറുപ്രായത്തിൽ തന്നെ വിജയ കഥകൾ തിരുത്തിഎഴുതിയ ഒരു യുവ സംരംഭകൻ ഉയർന്ന് വന്നു. അയാൾ 27-ാം വയസ്സിൽ നേടിയെടുത്തത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന പദവിയാണ്. (Meet India’s Youngest Billionaire)

സംരംഭക ചരിത്രത്തിൽ പേരെഴുതി ചേർത്ത ആ വിദ്വാൻറെ പേര് പേൾ കപൂർ എന്നാണ്. സൈബർ 365 എന്ന തൻ്റെ സ്റ്റാർട്ടപ്പിൻ്റെ ഉയർച്ചയുടെ ഫലമായിരുന്നു അദ്ദേഹത്തിൻ്റെ വിജയം. 2023 മെയ് മാസത്തിൽ സ്ഥാപിതമായ സൈബർ 365 ഒരു Web3, AI അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ട്-അപ്പ് ആണ്.

Read also: ഭാര്യയുടെ മരണശേഷം 95-ാം വയസിൽ ബിരുദാനന്തര ബിരുദം; അടുത്ത ലക്ഷ്യം പിഎച്ച്ഡി..!

ലണ്ടൻ തലസ്ഥാനമാക്കി അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന കമ്പനി, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വേഗതയേറിയ യൂണികോൺ എന്ന് വാഴ്ത്തപ്പെട്ടു. 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്.

ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‌സി ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് ബിരുദധാരിയായ കപൂർ, Web3 സാങ്കേതികവിദ്യയുടെ മേഖലയിലെ ഒരു തുടക്കക്കാരൻ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ബ്ലോക്ക്‌ചെയിൻ, AI, സൈബർ സുരക്ഷ തുടങ്ങിയ എക്‌സ്‌പോണൻഷ്യൽ സാങ്കേതികവിദ്യകളുടെ സംയോജനവും സുസ്ഥിരമായ സമ്പ്രദായങ്ങളും സംയോജിപ്പിച്ച് ബഹുജനങ്ങളെ ശാക്തീകരിക്കുന്ന ഒരു ഭാവിയാണ് പേൾ കപൂർ വിഭാവനം ചെയ്യുന്നത്.

Story highlights: Meet India’s Youngest Billionaire