‘വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’; മുന്നിലെത്തിയത് സരിഖാനിയുടെ ധ്രുവക്കരടി!
2023-ലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പീപ്പിൾസ് ചോയ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ചെറിയ മഞ്ഞുമലയിൽ ഉറങ്ങുന്ന ധ്രുവക്കരടിയുടെ ചിത്രമാണ് മത്സരത്തിൽ വിജയിയായത്. റിപ്പോർട്ടുകൾ പ്രകാരം, നോർവീജിയൻ ദ്വീപുകളിൽ മൂന്ന് ദിവസം ധ്രുവക്കരടികൾക്കായി തിരഞ്ഞതിന് ശേഷമാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിമ സരിഖാനി ചിത്രം പകർത്തിയത്. (Wild Life Photographer of the Year Awards Announced)
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ് എല്ലാ വർഷവും ഈ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. അടുത്തിടെ സമാപിച്ച മത്സരത്തിൽ പട്ടികയിൽ ഒന്നാമതെത്തിയ ചിത്രങ്ങളെക്കുറിച്ചുള്ള ഒരു ബ്ലോഗും സംഘടന പങ്കിട്ടിരുന്നു.
75,000 പേർ വോട്ട് ചെയ്ത മത്സരത്തിൽ ചാമ്പ്യനായി കിരീടം നേടിയത് ‘ഐസ് ബെഡ്’ എന്ന് പേരിട്ടിരിക്കുന്ന സരിഖാനിയുടെ ചിത്രം. “ഏറ്റവും അഭിമാനകരമായ വന്യജീവി ഫോട്ടോഗ്രാഫി മത്സരമായ ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കുള്ള പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ഫോട്ടോ, കണ്ടവരിൽ പലരിലും ശക്തമായ വികാരങ്ങൾ ഉണർത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെങ്കിലും, ഈ ഫോട്ടോ പ്രതീക്ഷയ്ക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ സൃഷ്ഠിച്ച കേടുപാടുകൾ പരിഹരിക്കാൻ ഇനിയും സമയമുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഗ്രഹത്തിൻ്റെ ഭംഗിയും അഭംഗിയും കാണാൻ നിമയുടെ അതിമനോഹരമായ ചിത്രം നമ്മെ അനുവദിക്കുന്നെന്ന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഡയറക്ടർ ഡോ.ഡഗ്ലസ് ഗുർ പറഞ്ഞു.
Read also: “പലയിടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്”; ത്രേസ്യയുടെ മിസ് ഗോൾഡൻ ഫേസ് യാത്ര!
അദ്ദേഹത്തിൻ്റെ ചിത്രം ഒരു മൃഗവും അതിൻ്റെ ആവാസവ്യവസ്ഥയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തിൻ്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണെന്നും കാലാവസ്ഥാ താപനം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയുടെ ദോഷകരമായ പ്രത്യാഖാതങ്ങളുടെ ദൃശ്യാവിഷ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ പട്ടികയിലെത്തിയ 24 പേരെ പിന്നിലാക്കിയാണ് നിമയുടെ നേട്ടം. മറ്റ് നാല് മികച്ച ഫൈനലിസ്റ്റുകളും ഏറെ പ്രശംസിക്കപ്പെട്ടു. ഫൈനൽ ഫൈവിലെത്തിയ മറ്റ് നാല് ചിത്രങ്ങൾ ചുവടെ കാണാം.
ദി ഹാപ്പി ടർട്ടിൽ, ത്സാഹി ഫിങ്കൽസ്റ്റീൻ (The Happy Turtle, Tzahi Finkelstein)
സ്റ്റാർലിംഗ് മർമറേഷൻ, ഡാനിയൽ ഡെൻസസ്കു (Starling Murmaration, Daniel Dencescu)
ഷെയേർഡ് പാരൻ്റിംഗ്, മാർക്ക് ബോയിഡ് (Shared Parenting, Mark Boyd)
അറോറ ജെല്ലിസ്, ഓഡൻ റിക്കാർഡ്സെൻ (Aurora Jellies, Audun Rikardsen)
Story highlights: Wild Life Photographer of the Year Awards Announced