ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പിൽ ആദ്യ മനുഷ്യൻ; ക്രിസ് ബ്രൗൺ നീന്തിയെത്തിയ പോയിന്റ് നെമോ!
ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പ് എന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് ഭൂമിയിൽ. ഭൂമിയിലെ ഏറ്റവും വിദൂരമായ സ്ഥലം എന്ന് അറിയപ്പെടുന്ന ഈ നെമോ പോയിന്റിൽ മനുഷ്യരാരും ഇതുവരെ എത്തിപ്പെട്ടിട്ടില്ല എന്നാണ് റിപ്പോട്ടുകൾ. ഇന്നേവരെ മനുഷ്യൻ എത്തിപ്പെടാത്ത ഈ സ്ഥലത്തേക്ക് ആദ്യമായി എത്തിച്ചേർന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് പര്യവേഷകൻ. (British Explorer Becomes First Person to Reach Point Nemo)
ബ്രിട്ടീഷ് പര്യവേക്ഷകനായ ക്രിസ് ബ്രൗണാണ് പസഫിക് സമുദ്രത്തിലെ വിദൂര സമുദ്രധ്രുവമായ പോയിൻ്റ് നെമോയിലേക്ക് ഒരു പര്യവേഷണം നയിച്ചുകൊണ്ട് ചരിത്രത്തിൽ ഒരു നാഴികക്കല്ല് നാട്ടിയത്. തൻ്റെ നേട്ടം പ്രകടിപ്പിക്കുന്നതിനായി ഒരു പതാകയും പിടിച്ച് നെമോ പോയിന്റിൽ നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. പോയിൻ്റ് നെമോയിൽ നീന്തുന്ന ആദ്യത്തെ വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Read also: യാചകനെ ജോലിക്കാരനാക്കി; ഡാനിയേൽ തിരുത്തിയെഴുതിയ ബ്രയന്റെ ജീവിതം!
ന്യൂസിലൻഡിന് കിഴക്കായി തെക്കൻ പസഫിക് സമുദ്രത്തിലാണ് ഈ പോയിൻ്റ് സ്ഥിതി ചെയ്യുന്നത്. ജൂൾസ് വെർണിൻ്റെ ‘ട്വൻറി-തൗസൻഡ് ലീഗ് അണ്ടർ ദി സീ’ യിലെ പ്രശസ്ത നാവികനായ ക്യാപ്റ്റൻ നെമോയുടെ പേരിലാണ് പോയിൻ്റ് നെമോ അറിയപ്പെടുന്നത്. ക്രൊയേഷ്യൻ സർവേ എഞ്ചിനീയറായ Hrvoje Lukatela 1992-ലാണ് ഈ പ്രദേശത്തിന് പേരുനൽകിയത്.
പോയിൻ്റ് നെമോ ഭൂമിയിലെ ഏത് പ്രദേശത്ത് നിന്നും വളരെ അകലെയാണ്. നെമോയോട് ഏറ്റവും അടുത്ത് നിൽക്കുന്ന പ്രദേശം ഡ്യൂസി ദ്വീപാണ്. ആ പ്രത്യേക ഭൂപ്രദേശം പോലും ജനവാസമില്ലാത്തതാണ്. അതിനാൽ ഒരാൾ വടക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ മനുഷ്യരെ കണ്ടെത്താൻ കുറച്ച് ദൂരം സഞ്ചരിക്കേണ്ടി വരും.
പോയിൻ്റ് നെമോയിലേക്കുള്ള ബ്രൗണിൻ്റെ യാത്ര ഭൂമിയിലെ വിദൂരമായ എട്ട് ദ്രുവങ്ങളിൽ എത്തണമെന്ന അഭിലാഷത്തിൻ്റെ ഭാഗമാണ്. 2019 മുതൽ ഈ പര്യവേഷണത്തിന്റെ ഭാഗമായി കടലിൽ നിന്നോ ഭൂപരപ്പിൽ നിന്നോ ഏറ്റവും വിദൂരതയിലുള്ള ഇടങ്ങൾ അദ്ദേഹം താണ്ടുകയാണ്.
Story highlights: British Explorer Becomes First Person to Reach Point Nemo