ഇത് വേറെ ലെവൽ ആഡംബരം- ലക്ഷ്വറി കാറുപോലെ ഒരു റിക്ഷ!

June 29, 2024

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറച്ചതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും കാഴ്ചക്കാരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, ഒരു ആഡംബര റിക്ഷയുടെ ചിത്രമാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു ആഡംബര കാറായി രൂപകൽപ്പന ചെയ്ത ഒരു ഓട്ടോറിക്ഷയാണ് ഇത്. ദിവസവും കാണുന്ന ഒരു സാധാരണ ഓട്ടോറിക്ഷ അല്ല ഇത്. പ്ലഷ് സീറ്റുകളുള്ള ഒരു ആഡംബര കാറായി അത് മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

മുൻഭാഗം ഒരു സാധാരണ ഓട്ടോറിക്ഷ പോലെയാണെങ്കിലും ബാക്കിയെല്ലാം ഒരു വിന്റേജ് ആഡംബര കാറിന്റെ രൂപകൽപ്പനയോട് സാമ്യമുള്ളതാണ്. മുൻപ്, ചൂട് കാലത്ത് തന്റെ വാഹനത്തിൽ കയറുന്ന ആളുകൾക്ക് ഒരു ആശ്വാസമാകുന്നതിന് വേണ്ടി ഓട്ടോറിക്ഷയുടെ മുകളിൽ ചെടി നടുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് വലിയ രീതിയിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.

Read also: രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

ചൂട് കാലത്ത് പുറത്തിറങ്ങുന്നവരോട് കുടയെടുക്കാനും വെള്ളം കൈയിൽ കരുതാനുമൊക്കെയാണ് പലരും ഉപദേശിക്കുന്നത്. എന്നാൽ തന്റെ ഓട്ടോറിക്ഷയിൽ കരുതുന്നവർക്ക് വേണ്ടി ചൂട് കുറയ്ക്കുന്നതിനായി വാഹനത്തിന്റെ മുകളിൽ ചെടി നേടുകയായിരുന്നു ഈ യുവാവ്. 48 കാരനായ മഹേന്ദ്ര കുമാറിന്റെ ഓട്ടോറിക്ഷയിൽ ഇരുപതിലധികം ഇനം ചെടികളും പൂക്കളുമുണ്ടായിരുന്നു.

Story highlights- autorickshaw designed like luxury car