ആരാധകർ കാത്തിരുന്ന ഗോളെത്തി..!ആദ്യ പകുതിയിൽ മെസ്സിയിലൂടെ അർജന്റീന മുന്നിൽ


ഗ്രൂപ്പ് ഡിയിലെ നിർണ്ണായക മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ നൈജീരിയക്കെതിരെ ഒരു ഗോളിന്റെ ലീഡുമായി അർജന്റീന. മത്സരത്തിന്റെ 14ാം മിനുട്ടിൽ നായകൻ മെസ്സിയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.എവർ ബനേഗ ഉയർത്തി നൽകിയ ക്രോസ്സ് മനോഹരമായി ടാപ്പ് ചെയ്ത മെസ്സി നൈജീരിയൻ ഗോളിക്ക് ഒരവസരവും നൽകാതെ വലയിലേക്കെത്തിക്കുകയായിരുന്നു.

വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ അർജെനന്റിന താളപ്പിഴകളോടെയാണ് മത്സരം ആരംഭിച്ചത്. പ്രതിരോധനിരയും മധ്യനിരയും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം പ്രകടമായി കണ്ട മത്സരത്തിൽ ലയണൽ മെസ്സി തുടക്കത്തിലേ അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. ഒരു ഗോൾ നേടിയതോടെ കുറേക്കൂടി ഉണർന്നു കളിച്ച അർജന്റീനൻ താരങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.പെനാൽറ്റി ബോക്സിന്റെ വലതു ഭാഗത്തുനിന്നും മെസ്സയെടുത്ത ഫ്രീകിക്ക് നൈജീരിയൻ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷിയായി.
ഈ മത്സരത്തിൽ വിജയിച്ചാലും ക്രോയേഷ്യ- ഐസ്ലാൻഡ് മത്സരഫലവും അനുകൂലമായാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകു.മെസ്സിയുടെ ഗോൾ കാണാം