വൈറലായി ഒരു കുടുംബവഴക്ക്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ കാണാം

നിരവധി കലാകാരന്മാരെ കണ്ടെത്തുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ നിരവധി ആളുകൾക്കൊപ്പം സോഷ്യൽ മീഡിയിൽ താരമായിരിക്കുകയാണ് ഇപ്പോൾ ജിയ എന്ന കുട്ടിത്താരം. പാട്ടുപാടിയും ഡാൻസുകളിച്ചുമൊന്നുമല്ല ഇത്തവണ ഈ കുസൃതിക്കാരി ഫെയ്മസ് ആയത് തന്റെ മുത്തച്ഛനോട് വഴക്കടിച്ചാണ്.

മുത്തച്ഛനും ഈ കുട്ടിയും തമ്മിലുള്ള വഴക്കിന് ഇപ്പോൾ ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയിൽ വൈറലായ ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് കമന്റുകളും ലൈക്കുകളുമൊക്കെയായി ഈ കുട്ടിത്താരത്തിന്റെ ആരാധകരായി  മാറിയത്.  വീട്ടുമുറ്റത്ത് തേങ്ങ പെറുക്കി ഇടുമ്പോഴാണ് ഇരുവരും തമ്മിൽ വഴക്കിടുന്നത്. കൊച്ചുമകളെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്ന മുത്തച്ഛൻ പരാജയപ്പെടുന്നതോടെ രംഗത്തെത്തുന്ന മുത്തശ്ശിക്കും കൊച്ചുമകളുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരുന്നതാണ് വീഡിയോയിൽ കാണുന്നത്.

മുറ്റത്ത് കിടന്ന തേങ്ങ പെറുക്കി വണ്ടിയിൽ ഇട്ട മുത്തച്ഛനെ പറ്റിച്ച് എടുത്ത്‌ വെച്ച തേങ്ങയെല്ലാം തിരിച്ചിടുന്ന കുട്ടിയെ വഴക്ക് പറയുന്ന മുത്തച്ഛനോട് രസകരമായ ഉത്തരം പറയുന്ന കുട്ടിയെയുമാണ് വീഡിയോയിൽ കാണുന്നത്.. മര്യാദക്ക് തേങ്ങാ പെറുക്കിയിടാൻ ആവശ്യപ്പെടുന്ന മുത്തച്ഛനോട് താൻ ഇനിയും ബാക്കി ഉള്ള തേങ്ങകൾ കൂടി നിരത്തുമെന്നാണ് കുട്ടിത്താരം പറയുന്നത്.. തുടർന്ന് അവിടെത്തുന്ന മുത്തശ്ശിയോടും അതെ വാക്കുകൾ തന്നെയായിരുന്നു കുട്ടിക്ക് പറയാൻ ഉണ്ടായിരുന്നത്. വൈറലായ ഈ കുടുംബവഴക്ക് വീഡിയോ കാണാം…