‘കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലെന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു’- കോളേജ് കാല ചിത്രവുമായി അശ്വതി

January 8, 2020

എന്തിലും രസകരമായ ചിലതൊക്കെ ബാക്കി വയ്ക്കുന്ന ആളാണ് അശ്വതി ശ്രീകാന്ത്. പറയുന്ന വാക്കുകളിലും എഴുതുന്ന വാചകങ്ങളിലുമെല്ലാം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തന്റെ പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അശ്വതി.

പാലാ അൽഫോൻസാ കോളേജിൽ ബി എ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ യൂണിയൻ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്.

കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കളെല്ലാം ചിരിക്കുമ്പോൾ പല്ലുകാണിക്കാതെ ചിരിക്കുന്ന തന്റെ ചിത്രത്തിന് രസകരമായ ഒരു ക്യാപ്ഷനും അശ്വതി നൽകിയിട്ടുണ്ട്.

കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ …അവളൊക്കെ ഇപ്പൊ എവിടാണാവോ !!

Read More:‘പതിനാല് വർഷം ഒരു വലിയ കാലയളവാണ്, നിരാശരാകരുത്’- കുഞ്ചാക്കോ ബോബൻ

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ ഈ കുട്ടി വായടക്കാനാണ് പ്രയാസം എന്നും ഈ ചിരി കാണാനാണ് ഇപ്പോൾ ടി വി ഓണാക്കുന്നതെന്നുമൊക്കെ ആളുകൾ കമന്റ്റ് ചെയ്യുന്നു.