യുവ നായികമാരെ പിന്തള്ളി മഞ്ജു വാര്യരുടെ പുത്തൻ ലുക്കുകൾ; പ്രായം പുറകോട്ടാണോയെന്ന് ആരാധകർ

March 2, 2020

ഈ ചിത്രങ്ങളൊക്കെ കണ്ടാൽ ഒരു നാൽപത്തിയൊന്ന് വയസുകാരിയാണ് ഇതെന്ന് ആരെങ്കിലും പറയുമോ? അത്ര ഗംഭീര ലുക്കാണ് മഞ്ജു വാര്യർ ഇപ്പോൾ കാത്തുസൂക്ഷിക്കുന്നത്. മെലിഞ്ഞ് നല്ല ഫിറ്റ് ശരീരവും മനോഹരമായ ഹെയർസ്റ്റൈലുമായി യുവനായികമാരെ കടത്തിവെട്ടുകയാണ് മഞ്ജു വാര്യർ.

ഇപ്പോൾ സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് മഞ്ജു വാര്യർ. ഈ ചിത്രത്തിനായി മഞ്ജു സ്വീകരിച്ച ലുക്കാണ് തരംഗമാകുന്നത്. 20 വർഷങ്ങൾക്ക് മുൻപ് മലയാളികൾ കണ്ട ആ ശാലീന സുന്ദരിയല്ല മഞ്ജു വാര്യർ ഇപ്പോൾ.

ഷോർട്ട് ഹെയറിൽ പരീക്ഷണങ്ങളുമായി കൂടുതൽ ചെറുപ്പവുമായാണ് നടി രണ്ടാം വരവിൽ സിനിമ ലോകത്ത് സജീവമായത്. അതുകൊണ്ട് തന്നെ മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. മകൾ മീനാക്ഷിയെക്കാൾ ചെറുപ്പമാണ് മഞ്ജു വാര്യർ എന്നാണിപ്പോൾ ആരാധകരുടെയും അഭിപ്രായം.

Read More:കാണാതാകുന്ന കുട്ടികൾ- ആശങ്ക വേണ്ട: കേരള പൊലീസ്

അതേസമയം, ഒട്ടേറെ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ തയ്യാറെടുക്കുന്നത്. മമ്മൂട്ടിക്കൊപ്പം ‘ദി പ്രീസ്റ്റ്’, സണ്ണി വെയ്‌നൊപ്പം ‘ചതുരംഗം’, നിവിൻ പോളിക്കൊപ്പം ‘പടവെട്ട്’, കാളിദാസിനൊപ്പം ‘ജാക്ക് ആൻഡ് ജിൽ’ എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഒരുങ്ങുന്നത്. ഇപ്പോൾ ‘ലളിതം സുന്ദരം’ എന്ന മധു വാര്യർ ചിത്രത്തിന്റെ ഷൂട്ടിങിലാണ് നടി.