രാജ്യത്ത് കൊവിഡ് നേരിടാൻ 11 ദശലക്ഷം ആരോഗ്യപ്രവർത്തകർ

April 21, 2020

കൊവിഡ് നേരിടാൻ രാജ്യത്ത് 11 ദശലക്ഷം ആരോഗ്യപ്രവർത്തകരുണ്ടെന്ന് കണക്കുകൾ. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഏകോപിപ്പിച്ചാണ് https://covidwarriors.gov.in/ എന്ന ഡേറ്റാബേസ് കണക്കുകൾ പുറത്തുവിട്ടത്.

ഡോക്ടർമാരും നഴ്‌സും മാത്രമല്ല ഈ കണക്കിൽ ഉൾപ്പെടുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നേഴ്‌സ്, ആയുഷ് വകുപ്പ്, ഡെന്റിസ്റ്റ്, റെയില്‍വേ, ഡിഫന്‍സ്, പോര്‍ട്ട് ആശുപത്രികള്‍, ആരോഗ്യപരിശീലനം നേടിയവർ, ഫാര്‍മസിസ്റ്റ്,ലാബ്, വെറ്റിനറി,എക്‌സ്-സര്‍വീസ്,ആശ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ്, , അംഗനവാടി എന്നിങ്ങനെയുള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് 11 ദശലക്ഷം ആരോഗ്യപ്രവർത്തകർ.

രാജ്യത്ത് 1457 പേര്‍ക്ക് 1 ഡോക്ടര്‍ എന്ന നിലയിലാണ് ആരോഗ്യപ്രവര്‍ത്തകരുള്ളത്. എന്നാൽ ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത് 1000 പേർക്ക് ഒരാൾ എന്ന നിലയ്ക്കാണ്.