നടികർ സംഘത്തിലെ 1000 അംഗങ്ങൾക്ക് സഹായവുമായി രജനികാന്ത്

April 23, 2020

ലോക്ക് ഡൗൺ നീട്ടിയതോടെ സാധാരണക്കാരെല്ലാം വളരെ ബുദ്ധിമുട്ടിലാണ്. ദിവസവേതനക്കാർ വരുമാനമില്ലാതെയൊക്കെ കഷ്ടപ്പെടുകയാണ്. ഈ അവസരത്തിൽ നടൻ രജനികാന്ത് നടികർ സംഘത്തിന് സഹായമെത്തിക്കുകയാണ്.

നടികർ സംഘത്തിലെ 1000 അംഗങ്ങൾക്ക് പലവ്യഞ്ജനങ്ങൾ എത്തിക്കുകയാണ് രജനികാന്ത്.

പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങളാണ് കൈമാറുക. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നൽകുകയും ചെയ്തിരുന്നു.