‘ഈ ചിത്രത്തിൽ നിന്നും എന്നെ കണ്ടെത്താമോ?’- ആരാധകരെ കുഴപ്പിച്ച് ശോഭന

May 12, 2020

ആരാധകരുടെ പ്രിയ നടിയാണ് ശോഭന. അഭിനയ ജീവിതത്തിൽ സജീവമല്ലാതായതോടെ മലയാള സിനിമ ഏറ്റവുമധികം തിരിച്ചുവരവ് ആഗ്രഹിച്ച നടിയും ശോഭനയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരികെയെത്തിയ ശോഭന, ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.

അഭിമുഖങ്ങളിൽ പോലും കാര്യമായി പ്രത്യക്ഷപ്പെടാത്ത ശോഭന ഫേസ്ബുക്ക് ലൈവിൽ വന്നതും ആരാധകർക്ക് അത്ഭുതമായിരുന്നു. ഇപ്പോൾ ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന. കുറെ കുട്ടികളാണ് ചിത്രത്തിലുള്ളത്. ഇതിൽ നിന്നും തന്നെ കണ്ടെത്താൻ സാധിക്കുമോ എന്നാണ് ശോഭന ചോദിക്കുന്നത്.

എന്നാൽ ചിത്രത്തിൽ നിന്നും ശോഭനയെ കണ്ടെത്താൻ പ്രയാസമാണ്. ആളുകൾ പല ഊഹങ്ങളും പറയുന്നുണ്ടെങ്കിലും ഏതാണ് ശോഭന എന്ന് വ്യക്തമല്ല. സ്പോട്ട് മി ചലഞ്ച് എന്നാണ് ശോഭന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Read More:പ്രായം വെറും പതിനാറ്; 5 കോടി ഫോളോവേഴ്‌സും 30 കോടി വരുമാനവും- ഒറ്റ രാത്രിയിൽ ടിക് ടോക്ക് മാറ്റി മറിച്ച ജീവിതം

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ പഴയ കാല ചിത്രങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. സംവിധായകൻ ഭാരതനൊപ്പമുള്ള മനോഹരമായൊരു ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Story highlights-shobhana’s spot me challenge