‘ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ പറ്റിയല്ലോ’ -രസകരമായ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

May 23, 2020

മലയാളികളുടെ പ്രിയ താരമായ ഉണ്ണി മുകുന്ദൻ, ആരാധകരോടുള്ള അടുപ്പം സമൂഹമാധ്യമങ്ങളിലൂടെ കാത്തുസൂക്ഷിക്കുന്ന ആളാണ്. തനിക്ക് ആരാധകർ അയച്ചുനൽകുന്ന ഉപഹാരങ്ങൾ വിലപ്പെട്ട നിധിപോലെയാണ് കാണുന്നതെന്ന് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. ഷമീം എന്ന ആരാധകൻ സൃഷ്‌ടിച്ച ഒരു വേറിട്ട ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

View this post on Instagram

This is Awesome 😍 @shameemluku Loved it 😍 inganengilum oru kunjikaalu kaanaan pattiyello 🤓

A post shared by Unni Mukundan (@iamunnimukundan) on

ഉണ്ണി മുകുന്ദന്റെ കുട്ടിക്കാലവും പുതിയ ചിത്രവും ചേർത്ത് ഒരുക്കിയ കൗതുകകരമായ ഒരു ഫോട്ടോയാണ് ഷമീം ഉണ്ണിക്കായി ഒരുക്കിയത്. ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകളാണ് രസകരം. ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ സാധിച്ചല്ലോ എന്നാണ് ഉണ്ണിയുടെ വാക്കുകൾ.

Read More:സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മാമാങ്കം എന്ന ചരിത്ര സിനിമയായിരുന്നു ഉണ്ണി മുകുന്ദന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ എത്തിയത്. മേപ്പടിയാണ് എന്ന ചിത്രത്തിനായി ഭാരം കൂട്ടുന്നതിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Story highlights- unni mukundan shares childhood photo