നൂറുകണക്കിന് ചെമ്മരിയാടുകളെ നിയന്ത്രിച്ച് ഒരു റോബോട്ട് നായ; അനുസരണയോടെ ആട്ടിൻപറ്റം- വീഡിയോ

May 25, 2020

സങ്കേതമായി ഒരുപാട് വളർന്നിരിക്കുന്നു ലോകം. മനുഷ്യന്റെ ജോലിഭാരം കുറച്ച് യന്ത്രവൽകൃത ലോകത്തിലേക്ക് ചുവടുമാറിയിട്ട് കാലമേറെയായി. പല മേഖലകളിലും മനുഷ്യന് പകരം റോബോട്ടുകൾ ചുവടുറപ്പിച്ച് കഴിഞ്ഞു. ഇപ്പോൾ കാർഷിക രംഗത്തും സജീവമാകുകയാണ് റോബോട്ടുകൾ. സമൂഹമാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി ഒരു റോബോട്ട് നായയാണ് ശ്രദ്ധാകേന്ദ്രം.

നൂറുകണക്കിന് ചെമ്മരിയാടിൻപറ്റത്തെ നിയന്ത്രിക്കുന്ന ഈ റോബോട്ട് നായ വളരെ വേഗം ഓടുകയും ഉയരങ്ങൾ ചാടിക്കയറുകയും ആട്ടിൻപറ്റത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുകയാണ്. ടെക്നോളജി കമ്പനിയായ റോക്കോസിന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ച ഈ വീഡിയോ, കാർഷിക വ്യവസായത്തിൽ സ്പോട്ട് എന്ന റോബോട്ടിന്റെ ഉപയോഗം വ്യക്തമാക്കുന്നതാണ്.

മൃഗങ്ങളെ മേയ്ക്കാൻ മാത്രമല്ല, കൃഷിയിലും വളരെ ഉപയോഗപ്രദമാണ് ഇത്തരം റോബോട്ട് നായകൾ. കാർഷിക മേഖലയിൽ സ്വയംഭരണ റോബോട്ടുകളുടെ ഉപയോഗം ഭക്ഷ്യ ഉൽപാദനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും.

Read More:‘ഖജിരാ മുഹബത്ത് വാലാ..’- മനോഹരമായ ചുവടുകളിലും ലാസ്യ ഭാവങ്ങളിലും നിറഞ്ഞാടി ഒരു വയോധികൻ- വീഡിയോ

ഈ റോബോട്ടുകൾ, വിളവ് കണക്കുകളിൽ കൃത്യത വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ കുറവ് പരിഹരിക്കുകയും ചെയ്യുമെന്നാണ് കമ്പനി തന്നെ അഭിപ്രായപ്പെടുന്നത്. ഒരു വിഭാഗത്തെ ഈ റോബോട്ടുകൾ ആശ്ചര്യപ്പെടുത്തുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ചിലരുടെ അഭിപ്രായത്തിൽ മനുഷ്യരെ കീഴടക്കുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ്. എന്തായാലും കൃത്യമായി ഉത്തരവാദിത്തത്തോടെ ആടുമേയ്ക്കുന്ന റോബോട്ടിനു ആരാധകർ ഏറെയാണ്.

Story highlights-robot dog manages flock of sheep