ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലയുന്ന സിനിമാ- സീരിയൽ പ്രവർത്തകർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ

May 28, 2020

ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കൈത്താങ്ങാകുകയാണ് സിനിമാ താരങ്ങൾ. സാധാരണക്കാർക്ക് പുറമെ സിനിമ-സീരിയൽ രംഗത്തെ തൊഴിലാളികൾക്കും സഹായമെത്തിക്കുകയാണ് നടൻ അക്ഷയ് കുമാർ.

ലോക്ക് ഡൗണിൽ ദുരിതത്തിലായ സിനിമാ-സീരിയല്‍ കലാകാരന്‍മാര്‍ക്കായി 45 ലക്ഷം രൂപയുടെ ധനസഹായമാണ് അക്ഷയ് കുമാർ നൽകിയത്. ഷൂട്ടിംഗ് മുടങ്ങിയിട്ട് മാസങ്ങളായതിനാൽ മിക്ക അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ നടന്‍ ജാവേദ് ജാഫ്രിയെയും നിര്‍മ്മാതാവും സംവിധായകനുമായ സാജിദ് നദിയാവാലെയെയും അറിയിച്ചിരുന്നു.

ഇതിനെത്തുടർന്ന് അക്ഷയ് കുമാറിനെ സമീപിച്ചതോടെ അദ്ദേഹം ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു എന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

Read More:സ്വന്തം യൂട്യൂബ് ചാനലിലൂടെ ഗുലുമാലിലായ നടൻ ഇബ്രാഹിം കുട്ടി- ചിരി വീഡിയോ

1500 സിനിമാ-ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്. ഇനിയും സഹായവും ചോദിക്കാൻ മടിക്കരുതെന്നു അക്ഷയ് കുമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- akshay kumar’s helping hands towards cinema- serial actors