ദാ, പിടിച്ചോ; വായുവിൽ അനായാസമായി ഇരയെ അമ്മാനമാടുന്ന പക്ഷികൾ-അമ്പരപ്പിക്കുന്ന കാഴ്ച

May 20, 2020

അമ്പരപ്പിക്കുന്ന പല കാഴ്ചകൾ മൃഗങ്ങളും പക്ഷികളുമൊക്കെ കാഴ്ച വയ്ക്കാറുണ്ട്. എന്നാൽ വായുവിൽ ഇരയെ അമ്മാനമാടിക്കളിക്കുന്ന പക്ഷികളെ കണ്ടിട്ടുണ്ടോ? വന്യജീവി ഫോട്ടോഗ്രാഫറായ പാട്രിക് കൊഗ്ലിനാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച തന്റെ കാമറയിൽ പകർത്തിയത്.

രണ്ടു പക്ഷികൾ വായുവിൽ പരസ്പരം ഇരകളെ കൈമാറുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് പാട്രിക് കൊഗ്ലിൻ സാക്ഷ്യം വഹിച്ചത്. നോർത്തേൺ ഹാരിയർ എന്ന പക്ഷികളാണ് ഇതെന്നും ഈ വംശത്തിൽ പെട്ട ആൺ-പെൺ പക്ഷികൾ തമ്മിൽ അനായാസമായി ഇരകളെ വായുവിൽ തന്നെ കൈമാറാറുണ്ടെന്നും ചിത്രം പകർത്തിയ പാട്രിക് പറയുന്നു.

Read More:എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

എങ്കിലും ട്വിറ്ററിൽ ഈ ചിത്രങ്ങൾ പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വെറും മൂന്നു ചിത്രങ്ങളിലൂടെയാണ് ഈ അപൂർവ്വ കാഴ്ച അവതരിപ്പിച്ചിരിക്കുന്നതെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story highlights-northern harrier exchanging prey mid air