‘ഞാനും ഷൂട്ടിംഗ് തിരക്കിലാണ്’- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

July 2, 2020

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നുവെങ്കിലും അൺലോക്ക് രണ്ടാം ഘട്ടത്തിൽ സിനിമാ ഷൂട്ടിങ്ങുകളും പുനഃരാരംഭിച്ചിരിക്കുകയാണ്. നടി ഭാവനയും ഷൂട്ടിംഗ് തിരക്കിലാണ്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളിലൂടെയാണ് ഭാവന സിനിമാ വിശേഷം പങ്കുവെച്ചത്.

കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഭാവന. ‘ഇൻസ്‌പെക്ടർ വിക്രം’ എന്നാണ് ചിത്രത്തിന്റെ പേര്. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തെത്തിയിരുന്നു.

ലോക്ക് ഡൗൺ സമയത്ത് ബാംഗ്ലൂരിൽ നിന്നും ഭാവന കേരളത്തിൽ എത്തിയിരുന്നു. നാലാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതോടെയായിരുന്നു അമ്മയെയും സഹോദരനെയും കാണാനായി നടി എത്തിയത്. ബാംഗ്ലൂരിൽ നിന്നെത്തിയത് കൊണ്ട് പതിനാലു ദിവസത്തെ ഹോം ക്വാറന്റീനും ഭാവന പൂർത്തിയാക്കിയിരുന്നു.

Read More: ഭീമൻ നക്ഷത്രം അപ്രത്യക്ഷമായത് നിമിഷങ്ങൾക്കുള്ളിൽ; അപൂർവ പ്രതിഭാസമെന്ന് ശാസ്ത്രലോകം

മുത്തങ്ങ അതിർത്തി വരെ ഭർത്താവ് നവീനൊപ്പം വന്ന ഭാവന, അതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം സഹോദരനൊപ്പമായിരുന്നു വീട്ടിലേക്ക് പോയത്.

Story highlights-Bhavana sharing location photos