നഴ്‌സറി കാലത്തെ ഗ്രൂപ്പ് ചിത്രവുമായി പാർവതി; നടിയെ തിരഞ്ഞ് ആരാധകർ

July 18, 2020

മലയാളികളുടെ പ്രിയ നടിയാണ് പാർവതി. നിലപാടുകൾ കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടും സിനിമാലോകത്ത് വേറിട്ടു നിൽക്കുന്ന പാർവതി, ലോക്ക് ഡൗൺ കാലം കുട്ടികാല ചിത്രങ്ങൾ കൊണ്ട് ആഘോഷമാക്കുകയാണ്. വിവിധ പ്രായത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ നഴ്‌സറി പ്രായത്തിലുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗോപികയുടെ വേഷമണിഞ്ഞ് നിൽക്കുന്ന നടിയെ തിരിച്ചറിയാൻ പ്രയാസമാണ്. രസകരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം പാർവതി പങ്കുവെച്ചിരിക്കുന്നു. ‘നീയൊരു ഗോപികയാണെന്ന് അവർ; അല്ല പാർവതിയെന്ന് ഞാൻ’- നടി കുറിക്കുന്നു.

ചിത്രത്തോടൊപ്പം തന്നെ തിരിച്ചറിയാനായി ഒരു ക്ലൂ നൽകുന്നുണ്ട് പാർവതി. കൂട്ടത്തിൽ ഏറ്റവും പ്ലിങ്ങായ ചിരിയോടുകൂടിയ കുട്ടി എന്നാണ് താരം സ്വയം വിശേഷിപ്പിക്കുന്നത്.

Read More: പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്കെത്തി അന്താരാഷ്ട്ര വേദികളിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് പാർവതി. കുറഞ്ഞ കാലത്തിനിടയ്ക്ക് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പാർവതി.

Story highlights-Kindergarten photo of actress parvathy