നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് ഉണ്ണി മുകുന്ദൻ

August 18, 2020

അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ചുവടുവച്ച് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചു. 2011ൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഉണ്ണി മുകുന്ദൻ വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടുകഴിഞ്ഞു. യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്ക് പിന്നാലെയാണ് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ണി മുകുന്ദനും ആരംഭിക്കുന്നത്.

മലയാളത്തിൽ വിജയം കൊയ്ത നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ തുടങ്ങി വലിയ താരനിരയിലെത്തിയ മല്ലു സിംഗ് വൻ വിജയമായതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രിയങ്കരനായി മാറിയത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാമാങ്കമാണ് അവസാനമായി തിയേറ്ററുകളിലെത്തി ചിത്രം. അഭിനയത്തിന് പുറമെ അസിസ്റ്റന്റ് ഡയറക്ടർ, ഗായകൻ, ഗാന രചയിതാവ് തുടങ്ങി നിരവധി മേഖലകളിൽ ഉണ്ണി മുകുന്ദൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

Read More: ‘മാറുന്ന കാലത്ത് ഒരു ഇതിഹാസ കഥ’- ഇന്ത്യയിലെ ആദ്യ വിർച്വൽ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

‘മേപ്പടിയാൻ’,’ ചോക്ലേറ്റ്; റീലോഡഡ്’ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി പ്രദർശനത്തിന് എന്താണുള്ളത്. മേപ്പടിയാന് വേണ്ടി ശരീര ഭാരം വർധിപ്പിച്ച ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ചോക്ലേറ്റ്; റീലോഡഡ്’.

Story highlights- Unni mukundan’s production house