പർപ്പിളിൽ തിളങ്ങി മാളവിക മേനോൻ; മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

September 25, 2020

മലയാളികളുടെ പ്രിയ നടിയും നർത്തകിയുമാണ് മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മാളവിക നിരവധി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് മാളവിക. ഇപ്പോഴിതാ, തന്റെ പുത്തൻ ലുക്ക് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി.

പൊതുവെ നാടൻ വേഷത്തിലാണ് മാളവിക പൊതുവേദികളിലും സിനിമയിലും എത്താറുള്ളത്. പർപ്പിൾ ഗൗണിൽ മനോഹരമായ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. 916 എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തിയ മാളവിക പിന്നീട് ഹീറോ, നിദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.

ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു. ഞാൻ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് മാളവിക മേനോൻ.

കടുത്ത പൃഥ്വിരാജ് ആരാധികയാണ് മാളവിക. കൊവിഡ് വ്യാപനം ശക്തമായ സമയത്ത് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ് മടങ്ങിയെത്തിയപ്പോൾ മാളവിക മേനോൻ സന്തോഷം അറിയിച്ചത് നൃത്തത്തിലൂടെയായിരുന്നു. മാമാങ്കത്തിലും നിര്ണായകമായൊരു വേഷം കൈകാര്യം ചെയ്‌തെങ്കിലും ചിത്രം റീഷൂട്ട് ചെയ്തപ്പോൾ താരങ്ങളെയും മാറ്റിയിരുന്നു. നഷ്‌ടമായ വേഷത്തിന്റെ ഓർമകളും മാളവിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഹൈലൈറ്സ്-