‘മാനേ..അഴകുള്ള പുള്ളിമാനേ..’- ഇയ്യോബിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനത്തിന് കവർ വേർഷൻ ഒരുക്കി പ്രിയ വാര്യർ

September 12, 2020

ഒരു ഗാനരംഗത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയാണ് പ്രിയ വൈറലായി മാറിയത്. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കൽ ആരാധകർ ഏറ്റെടുത്തതോടെ ബോളിവുഡ് സിനിമാ ലോകത്തുനിന്നുമാണ് കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തിയത്. അഡാർ ലൗ എന്ന മലയാള ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു പ്രിയ.

അടുത്തിടെയാണ് പ്രിയ യൂട്യൂബ് ചാനലിൽ സജീവമായത്. അഭിനയവും നൃത്തവും പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന പ്രിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മാനേ എന്ന് തുടങ്ങുന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് പ്രിയ. യുട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനിൽ റാമും നേഹ നായരുമാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് കെ ദാസന് പ്രിയയുടെ പാട്ടിനൊപ്പം ഗിറ്റാർ വായിക്കുന്നത്.

അതേസമയം ഹിന്ദിയിൽ രണ്ടു ചിത്രങ്ങളാണ് പ്രിയയുടേതായി റിലീസിന് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, പ്രിയ പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുകയാണ്.അശോകൻ പി കെ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ടാണ് റിലീസിന് മുൻപ് തന്നെ ശ്രദ്ധ നേടുന്നത്. വിഷ്ണുപ്രിയ എന്ന പ്രണയ ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് പ്രിയ.

Story highlights- priya varrier music video