സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കൊവിഡ്; 8924 പേർക്ക് രോഗമുക്തി

October 11, 2020

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 1003 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Story highlights- kerala covid updates