കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നിൽ 192 റൺസ് വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്

October 1, 2020

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റൺസ് വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തോടെ മുംബൈ 191 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ തുണച്ചത്. 45 ബോളി 70 റൺസാണ് രോഹിത് ശർമ എടുത്തത്. ഇതോടെ ഐ പി എല്ലിൽ 5000 റൺസാണ് രോഹിത് പിന്നിട്ടിരിക്കുന്നത്.

അവസാന ഓവറിൽ ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇതുവരെയുള്ള മത്സരചരിത്രത്തിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യൻസും 24 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മത്സരവും സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് ആയിരുന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി.

Story highlights- KXIP wants 192 runs to win