പ്ലേ ഓഫ് ലക്ഷ്യം; രാജസ്ഥാനും ഹൈദരാബാദിനും ഇന്ന് ജയം അനിവാര്യം

October 22, 2020

ഐപിഎല്ലിൽ നാൽപതാം മത്സരത്തിൽ നേർക്കുനേർ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ദുബായിൽ നടന്ന മത്സരത്തിൽ ഫീൽഡിങ് തിരഞ്ഞെടുത്തത് സഹായിച്ചതുകൊണ്ടാണ് ഇത്തവണയും അതെ തീരുമാനത്തിൽ ടീം എത്തിയത്.

ഐപിഎൽ പോയിന്റ് നിലയിൽ ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും, ഏഴാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദും നേർക്കുനേർ വരുമ്പോൾ മത്സരത്തിന്റെ ആവേശവുമേറുകയാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്നു ജയവും ആറു തോൽവിയുമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുതൽക്കൂട്ട്.

പത്തുമത്സരങ്ങളിൽ നിന്നും നാല് ജയവും ആറു തോൽവിയുമാണ് രാജസ്ഥാൻ റോയൽസ് ഈ സീസണിൽ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെയാണ് രാജസ്ഥാൻ റോയൽസ് ഇന്നും ഇറക്കിയിരിക്കുന്നത്. മല്സരം പുരോഗമിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ43 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയിരിക്കുന്നത്.

Story highlights- rajasthan royals v/s sunrisers Hyderabad