ടോസ് നേടി പഞ്ചാബിനെ ബാറ്റിംഗിനയച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

October 24, 2020

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള പോരാട്ടമാണ് സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബും തമ്മിൽ നടക്കുന്നത്. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് നിരയിൽ ഷഹബാസ് നദീമിനു പകരം ഖലീൽ അഹമ്മദാണ് കളിക്കുന്നത്.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ ജയത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തിയ പഞ്ചാബ് വളരെയധികം പ്രതീക്ഷയിലാണ്. മൂന്നു തുടർച്ചയായ പരാജയങ്ങൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ 8 വിക്കറ്റ് ജയം നേടി പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ് ഹൈദരാബാദ്.

കിങ്സ് ഇലവൻ പഞ്ചാബ്; കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), മൻദീപ് സിങ്, ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്സ്‍‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, രവി ബിഷ്ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

സൺറൈസേഴ്സ് ഹൈദരാബാദ്; ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, പ്രിയം ഗാർഗ്, അബ്ദുൽ സമദ്, ജെയ്സൻ ഹോൾഡർ, റാഷിദ് ഖാൻ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, ടി. നടരാജൻ.

Story highlights- sunrisers hyderabad v/s kings kings xi punjab