ഐപിഎൽ2020- ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാൻ സൺറൈസേഴ്‌സ്

October 2, 2020

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. പരിക്ക് മാറി അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും ടീമിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, തുടർച്ചയായുള്ള മത്സരങ്ങൾക്ക് ശേഷം ആറുദിവസത്തെ ഇടവേളയും കഴിഞ്ഞാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കളിക്കളത്തിലേക്ക് എത്തുന്നത്.

മൂന്നു മത്സരത്തിൽ നിന്നും ഇരുടീമും ഓരോ വിജയം മാത്രമാണ് നേടിയിട്ടുള്ളത്. കെയിം വില്യംസണ്‍ ടീമിനൊപ്പമുള്ളതാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന് പ്രതീക്ഷ. ഇതുവരെ 13 കളികളിലാണ് ഇരുടീമും നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും വിജയം ചെന്നൈ സൂപ്പർ കിംഗ്‌സിന് തന്നെയായിരുന്നു. ധോണിയ്ക്ക് 24 റണ്‍സ് നേടാനായാല്‍ ഐ.പി.എല്ലില്‍ 4500 റണ്‍സ് തികയ്ക്കാനാകുമെന്ന പ്രത്യേകതയും ഇതവണയുണ്ട്.

Story highlights- today match chennai super kings v/s sunrisers