ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

November 25, 2020

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു ജനിച്ച സന്തോഷം മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അർജുൻ പങ്കുവെച്ചത്. ഞങ്ങളുടെ രാജകുമാരി എത്തി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

നടൻ ഹരിശ്രീ അശോകന്റെ മകനായ അർജുനും എറണാകുളം സ്വദേശിനി നിഖിതയും എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2018 ഡിസംബർ 3നായിരുന്നു ഇവരുടെ വിവാഹം.

അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ താരം നേടിയെടുത്തു കഴിഞ്ഞു. 

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.