ഇസഹാക്കിനെ ചേർത്തുപിടിച്ച് നയൻ‌താര- മനോഹരചിത്രം പങ്കുവെച്ച് താരങ്ങൾ

November 24, 2020

നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ നയൻതാരയെ കാണാൻ സെറ്റിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തി. ചിത്രത്തിൽ നായകനായ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കാണ് നയൻതാരയെ കാണാൻ ‘അമ്മ പ്രിയക്കൊപ്പം എത്തിയത്. ഇസഹാക്കിനും കുഞ്ചാക്കോ ബോബനും പ്രിയക്കുമൊപ്പമുള്ള ചിത്രം നയൻ‌താര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു പിന്നാലെ നയൻതാരയ്‌ക്കൊപ്പം വേഷമിടുന്ന നിഴലിന്റെ സെറ്റിലേക്കാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിനായി ചെന്നൈയിൽ നിന്നും നയൻതാരയും കൊച്ചിയിലേക്ക് ദിവസം എത്തിയിരുന്നു. നയൻതാരയുടെ പിറന്നാൾ ആഘോഷവും നിഴൽ സെറ്റിലാണ് നടന്നത്.

 സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Read More:‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. മാത്രമല്ല, നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മുൻപ്,  ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഇവർ ഒന്നിച്ച് എത്തിയിരുന്നു. 

Story highlights- Izahaak kunchacko with nayanthara