എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ കണ്ട് രജനികാന്ത്

November 15, 2020

എട്ടുമാസമായി രജനികാന്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നില്ല. ലോക്ക് ഡൗൺ കാലത്ത് പൂർണമായും ക്യാമറ കണ്ണുകളിൽ നിന്നും അകന്നുനിൽക്കുകയായിരുന്നു താരം. ദീപാവലി ദിനത്തിലാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടത്. മകൾ സൗന്ദര്യയാണ് കുടുംബസമേതമുള്ള ദീപാവലി ആഘോഷം പങ്കുവെച്ചത്. ആഘോഷദിനത്തിൽ ചെന്നൈയിലെ പേയസ് ഗാർഡനിലുള്ള വീട്ടിൽ നിന്നുമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുകയാണ് രജനികാന്ത്. ദീപാവലി ദിനത്തിൽ കാണാനെത്തിയ ആരാധകർക്ക് നേരെ പുറത്തുവന്ന് കൈവീശിയെങ്കിലും മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.കൂട്ടം കൂടിയ ജനങ്ങളെ പോലീസ് ഇടപെട്ടാണ് പിന്നീട് പിരിച്ചുവിട്ടത്.

അതേസമയം, അണ്ണാത്തെ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രജനികാന്ത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.

Read More: സത്യജിത് റേയുടെ അപു ഇനി ഓർമ്മകളിൽ; വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

ദീപാവലി ദിനത്തിൽ അണ്ണാത്തെ പ്രദർശനത്തിന് എത്തുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നീളുകയായിരുന്നു. ചെന്നൈയിലും കുറച്ച് ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാനുണ്ട്. ഖുശ്‌ബു, നയൻ‌താര, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Story highlights- rajanikanth greeting his fans